Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NARENDRA MODI

കേ​ന്ദ്ര സ​ഹ​മ​ന്ത്രി എ​ൽ. മു​രു​ക​ൻ രാ​ജി​വെ​ച്ചു; ല​ക്ഷ്യം ത​മി​ഴ്നാ​ട്ടി​ൽ ബി​ജെ​പി​യെ ശ​ക്തി​പ്പെ​ടു​ത്ത​ൽ

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ഹ​മ​ന്ത്രി എ​ൽ. മു​രു​ക​ൻ മ​ന്ത്രി സ്ഥാ​ന​വും രാ​ജ്യ​സ​ഭാം​ഗ​ത്വ​വും രാ​ജി​വെ​ച്ചു. ത​മി​ഴ്നാ​ട്ടി​ൽ ബി​ജെ​പി​യു​ടെ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ് രാ​ജി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. വാ​ർ​ത്താ​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ വ​കു​പ്പ്, പാ​ർ​ല​മെ​ന്‍റ​റി കാ​ര്യ​വ​കു​പ്പ് ​സ​ഹ​മ​ന്ത്രി​യാ​യി​രു​ന്നു എ​ൽ. മു​രു​ക​ൻ. 

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭാ​ര​ത​മാ​താ​വി​നെ​യും ത​മി​ഴ്നാ​ടി​നെ​യും സേ​വി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ബ​ഹു​മ​തി​യാ​ണെ​ന്ന് എ​ൽ.​മു​രു​ക​ൻ എ​ക്സി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി. ദി​വ​സ​വേ​ത​ന​ക്കാ​ര​ന്‍റെ മ​ക​നാ​യ ത​നി​ക്ക് കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ നേ​ട്ട​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 

നേ​ര​ത്തെ രാ​ജ്യ​സ​ഭാ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ തു​ട​ർ​ന്ന് കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ ര​വ്‌​നീ​ത് സിം​ഗ് ബി​ട്ടു​വും ജോ​ർ​ജ് കു​ര്യ​നും രാ​ജി​വെ​ച്ചി​രു​ന്നു. അ​തേ​സ​മ​യം കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യി​ൽ ഉ​ട​ൻ പു​നഃ​സം​ഘ​ട​ന ന​ട​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ദീ​പാ​വ​ലി​ക്ക് മു​ൻ​പാ​യി പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യേ​ക്കാ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. 

National

ഇ​ത്ര വ​ലി​യ ഭീ​രു​വി​നെ രാ​ജ്യം ക​ണ്ടി​ട്ടി​ല്ല; മോ​ദി​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച് അ​ഭി​ജീ​ത് ദീ​പ്കെ

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി നേ​താ​വ് അ​ഭി​ജീ​ത് ദീ​പ്കെ. മോ​ദി ഇ​ന്ത്യ​യ്ക്ക് നാ​ണ​ക്കേ​ടാ​ണെ​ന്നും ഇ​ത്ര​യും വ​ലി​യ ഭീ​രു​വി​നെ​യും ഗു​ണ്ട​യെ​യും രാ​ജ്യം ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം എ​ക്സി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പി​ൽ പ​റ​യു​ന്നു. ക​സ്റ്റ​ഡി​യി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ​യു​ള്ള ആ​ദ്യ പ്ര​തി​ക​ര​ണ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ ദീ​പ്കെ ക​ടു​ത്ത വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്.

ഡ​ൽ​ഹി പൊ​ലി​സി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ യൂ​ട്യൂ​ബ​ർ ധ്രു​വ് റാ​ഠി​യും രം​ഗ​ത്തെ​ത്തി. ക​സ്റ്റ​ഡി​യി​ൽ​നി​ന്ന് മോ​ചി​ത​നാ​യ​ശേ​ഷം പു​തി​യ വീ​ഡി​യോ പ​ങ്കു​വെ​ച്ചാ​ണ് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ച​ത്. ത​നി​ക്കെ​തി​രാ​യ ന​ട​പ​ടി ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​ന് സ​മാ​ന​മാ​ണെ​ന്ന് ധ്രു​വ് റാ​ഠി ആ​രോ​പി​ച്ചു. ഇ​ന്ത്യ​ൻ പൗ​ര​ന​ല്ലെ​ന്ന ആ​രോ​പ​ണ​ത്തി​നും അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കി. ഇ​ന്ത്യ​ൻ പാ​സ്‌​പോ​ർ​ട്ട് ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​യി​രു​ന്നു പ്ര​തി​ക​ര​ണം.

ത​ന്‍റെ ഫോ​ൺ പി​ടി​ച്ചു​വെ​ച്ചെ​ന്നും ആ​രു​മാ​യും ബ​ന്ധ​പ്പെ​ടാ​ൻ സാ​ധി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കി​ട​പ്പു​മു​റി​യി​ൽ​നി​ന്നാ​ണ് ത​ന്നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്നും ധ്രു​വ് റാ​ഠി ആ​രോ​പി​ച്ചു. അ​തേ​സ​മ​യം ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി​യ സി​ജെ​പി നേ​താ​ക്ക​ളാ​യ അ​ഭി​ജീ​ത് ദീ​പ്കെ, സൗ​ര​വ് ദാ​സ്, അ​ശു​തോ​ഷ് രം​ഗ എ​ന്നി​വ​രെ ഡ​ൽ​ഹി എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി മോ​ചി​പ്പി​ച്ചു.

സ്പെ​ഷ്യ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ നേ​താ​ക്ക​ൾ​ക്ക് പൊ​തു​സ​മാ​ധാ​നം പാ​ലി​ക്കു​മെ​ന്ന ഉ​റ​പ്പി​ന്മേ​ലും 50,000 രൂ​പ വീ​ത​മു​ള്ള ജാ​മ്യ​വ്യ​വ​സ്ഥ​യി​ലു​മാ​ണ് മോ​ച​നം അ​നു​വ​ദി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​ന​മി​റ​ങ്ങി​യ ഉ​ട​ൻ​ത​ന്നെ മൂ​ന്ന് സി​ജെ​പി നേ​താ​ക്ക​ളെ​യും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ക​സ്റ്റ​ഡി ന​ട​പ​ടി​ക്കെ​തി​രെ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു.

National

സ​മ​രം തു​ട​ങ്ങും മു​ന്നേ മോ​ദി പ​രാ​ജ​യം സ​മ്മ​തി​ച്ചു: അ​ഭി​ജി​ത്ത് ദീ​പ്കെ

മും​ബൈ: സ​മ​രം തു​ട​ങ്ങും മു​ന്നെ ത​ന്നെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​രാ​ജ​യം സ​മ്മ​തി​ച്ചു​വെ​ന്ന് കോ​ക്റോ​ച്ച് ജ​ന​ത പാ​ർ​ട്ടി സ്ഥാ​പ​ക​ൻ അ​ഭി​ജി​ത്ത് ദീ​പ്കെ. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ്ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​ഷേ​ധ​ത്തി​നാ​യി ഡ​ൽ​ഹി​യി​ലേ​യ്ക്ക് തി​രി​ക്കും മു​മ്പ് മു​മ്പ് മും​ബൈ​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ഭി​ജി​ത്ത് ദീ​പ്കെ.

രാ​ജ്യ​ത്തെ യു​വാ​ക്ക​ളെ മോ​ദി ഇ​ത്ര​യ​ധി​കം ഭ​യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ൽ, പി​ന്നെ എ​ന്തി​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ക​സേ​ര​യി​ൽ ഇ​രി​ക്കു​ന്ന​തെ​ന്നും ദീ​പ്കെ ചോ​ദി​ച്ചു. സ​മ​രം തു​ട​ങ്ങും മു​ന്നേ മോ​ദി പ​രാ​ജ​യം സ​മ്മ​തി​ച്ചെ​ന്ന് ദീ​പ്കെ എ​ക്സി​ൽ പ​ങ്കു​വ​ച്ച പോ​സ്റ്റി​ൽ പ​റ​ഞ്ഞു.

"ന​രേ​ന്ദ്ര മോ​ദി ഒ​രു ഏ​കാ​ധി​പ​തി​യാ​ണ്. അ​ദ്ദേ​ഹം ഭ​യ​ന്നി​രി​ക്കു​ക​യാ​ണ്, അ​തു​കൊ​ണ്ടാ​ണ് ഡ​ൽ​ഹി മെ​ട്രോ​യും റോ​ഡു​ക​ളും എ​ല്ലാം അ​ട​ച്ചു​പൂ​ട്ടി​യ​ത്. രാ​ജ്യ​ത്തെ യു​വാ​ക്ക​ളെ അ​ദ്ദേ​ഹം ഇ​ത്ര​യ​ധി​കം ഭ​യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ൽ, പി​ന്നെ എ​ന്തി​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​ക്ക​സേ​ര​യി​ൽ ഇ​രി​ക്കു​ന്ന​ത്?" - അ​ഭി​ജി​ത്ത് ദീ​പ്കെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

ന​രേ​ന്ദ്ര മോ​ദി​യും അ​മി​ത് ഷാ​യും സ്വ​ന്തം രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്കെ​തി​രെ യു​ദ്ധം പ്ര​ഖ്യാ​പി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ക​യാ​ണോ? സ്വ​ന്തം പൗ​ര​ന്മാ​ർ​ക്കെ​തി​രെ പൊ​ലീ​സി​നെ​യും സൈ​ന്യ​ത്തെ​യും അ​ഴി​ച്ചു​വി​ടാ​ൻ മാ​ത്രം ഗ്യാ​നേ​ഷ് കു​മാ​ർ അ​വ​ർ​ക്ക് അ​ത്ര പ്രി​യ​പ്പെ​ട്ട​വ​നാ​ണോ? മോ​ദി ഭ​യ​ന്നി​രി​ക്കു​ക​യാ​ണ്, കാ​ര​ണം ഇ​തി​നു​ശേ​ഷം ഈ ​നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ ത​നി​ക്ക് വോ​ട്ട് ചെ​യ്യി​ല്ലെ​ന്ന് അ​ദ്ദേ​ഹം ഭ​യ​പ്പെ​ടു​ന്നു​വെ​ന്നും അ​ഭി​ജി​ത്ത് ദീ​പ്കെ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

National

യു​എ​സ് താ​രി​ഫ് ഭീ​ഷ​ണി; ന​രേ​ന്ദ്ര മോ​ദി ട്രം​പു​മാ​യി ടെ​ലി​ഫോ​ണി​ൽ ച​ർ​ച്ച ന​ട​ത്തി

ന്യൂ​ഡ​ൽ​ഹി: താ​രി​ഫ് ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ടെ​ലി​ഫോ​ണി​ൽ ച​ർ​ച്ച ന​ട​ത്തി. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര-​വ്യാ​പാ​ര ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​യാ​യ​താ​യി പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

വ്യാ​പാ​ര ബ​ന്ധ​ങ്ങ​ൾ​ക്ക് പു​റ​മെ, പ​ശ്ചി​മേ​ഷ്യ​യി​ൽ നി​ല​നി​ൽ​ക്കു​ന്ന സം​ഘ​ർ​ഷാ​വ​സ്ഥ​യും ച​ർ​ച്ചാ​വി​ഷ​യ​മാ​യി. ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള പ​ങ്കാ​ളി​ത്തം കൂ​ടു​ത​ൽ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് ച​ർ​ച്ച​യ്ക്ക് ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി എ​ക്സ് പോ​സ്റ്റി​ൽ കു​റി​ച്ചു.

റ​ഷ്യ​യി​ൽ നി​ന്നും എ​ണ്ണ വാ​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ത്യ​യ്ക്ക് മേ​ൽ അ​ധി​ക താ​രി​ഫ് ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള യു​എ​സ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നീ​ക്ക​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് ഇ​രു​നേ​താ​ക്ക​ളു​ടെ​യും നി​ർ​ണാ​യ​ക ഫോ​ൺ സം​ഭാ​ഷ​ണം ന​ട​ന്നി​രി​ക്കു​ന്ന​ത്. പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും ഉ​ഭ​യ​ക​ക്ഷി ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള അ​നു​കൂ​ല സൂ​ച​ന​യാ​ണ് ഈ ​ച​ർ​ച്ച​യെ വി​ല​യി​രു​ത്തു​ന്ന​ത്.

Movies

കൈ​യ​ടി​ച്ചും ക​ഞ്ചീ​ര കൊ​ട്ടി​യും പ്ര​ധാ​ന​മ​ന്ത്രി; 'ഭ​ജ​ൻ ക്ല​ബ്ബിം​ഗ്' സം​ഗീ​ത പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് ന​രേ​ന്ദ്ര മോ​ദി  

സം​ഘ​പ​രി​വാ​ർ ആ​ചാ​ര്യ​ൻ ദീ​ൻ​ദ​യാ​ൽ ഉ​പാ​ധ്യാ​യ​യു​ടെ ജ​ന്മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡ​ൽ​ഹി​യി​ൽ സം​ഘ​ടി​പ്പി​ച്ച 'ഭ​ജ​ൻ ക്ല​ബ്ബിം​ഗ്' പ​രി​പാ​ടി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ങ്കെ​ടു​ത്തു. ഡ​ൽ​ഹി​യി​ലെ ബി​ജെ​പി ആ​സ്ഥാ​ന​ത്തി​ന് എ​തി​ർ​വ​ശ​ത്തു​ള്ള പാ​ർ​ക്കി​ലാ​ണ് വ​ൻ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഈ ​വേ​റി​ട്ട സാം​സ്കാ​രി​ക സ​ന്ധ്യ അ​ര​ങ്ങേ​റി​യ​ത്.

വേ​ദി​യു​ടെ മു​ൻ​നി​ര​യി​ലി​രു​ന്ന പ്ര​ധാ​ന​മ​ന്ത്രി, ശ്രീ​രാ​മ ഭ​ജ​നു​ക​ൾ​ക്കൊ​പ്പം കൈ​യ​ടി​ച്ചും ക​ഞ്ചീ​ര കൊ​ട്ടി​യും ആ​വേ​ശം പ​ങ്കു​വെ​ച്ചു. സ​ദ​സി​ലും ഗാ​യ​ക​രി​ലും ഭൂ​രി​ഭാ​ഗ​വും യു​വ​ത​ല​മു​റ​യി​ലെ പ്ര​തി​നി​ധി​ക​ളാ​യി​രു​ന്നു. ആ​ധു​നി​ക സം​ഗീ​ത ലൈ​വ് ക​ൺ​സേ​ർ​ട്ടു​ക​ളു​ടെ ശൈ​ലി​യി​ൽ യു​വാ​ക്ക​ൾ കൂ​ട്ട​മാ​യി ചേ​ർ​ന്ന് ഭ​ക്തി​ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കു​ക​യും നൃ​ത്തം ചെ​യ്യു​ക​യും ചെ​യ്യു​ന്ന പു​തി​യ സാം​സ്കാ​രി​ക ത​രം​ഗ​മാ​ണ് 'ഭ​ജ​ൻ ക്ല​ബ്ബിം​ഗ്'.

പ​ര​മ്പ​രാ​ഗ​ത ഭ​ക്തി​ഗാ​ന​ങ്ങ​ളെ ഇ​ല​ക്ട്രോ​ണി​ക്-​അ​ക്കോ​സ്റ്റി​ക് താ​ള​ങ്ങ​ളു​മാ​യി സ​മ​ന്വ​യി​പ്പി​ച്ച് മ​ദ്യ​മോ മ​റ്റ് ല​ഹ​രി​ക​ളോ ഇ​ല്ലാ​ത്ത ക്ല​ബ്ബ് അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് ഈ ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. നി​ല​വി​ൽ ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ ന​ഗ​ര​ങ്ങ​ളി​ലും വി​ദേ​ശ​ത്തും യു​വ​ത​ല​മു​റ​യ്ക്കി​ട​യി​ൽ ഈ ​ശൈ​ലി വേ​ഗ​ത്തി​ൽ പ്ര​ചാ​രം നേ​ടു​ക​യാ​ണ്.

District News

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി​യു​ടെ ജ​ന്മ​ദി​ന​ത്തി​ല്‍ സ​ര്‍​വൈ​ശ്വ​ര്യ പൂ​ജ

എ​ട​ത്വ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ച​ക്കു​ള​ത്തു​കാ​വ് ശ്രീ ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ല്‍ സ​ര്‍​വൈ​ശ്വ​ര്യ പൂ​ജ ന​ട​ത്തി. രാ​ജ്യ​ത്തിന്‍റെ ഐ​ശ്വ​ര്യ​ത്തി​നും സ​മാ​ധാ​ന​ത്തി​നും ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നു​മാ​യി പ്ര​ത്യേ​ക പ്രാ​ര്‍​ഥ​ന​ക​ളും പൂ​ജ​ക​ളും ന​ട​ന്നു.

ക്ഷേ​ത്ര​ത്തി​ലെ ഭ​ക്ത​ജ​ന​ങ്ങ​ളും വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​രും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. ച​ക്കു​ള​ത്തു​കാ​വ് ശ്രീ ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ല്‍ ന​ട​ന്ന സ​ര്‍​വൈ​ശ്വ​ര്യ പൂ​ജ​യ്ക്ക് മു​ഖ്യ​കാ​ര്യ​ദ​ര്‍​ശി രാ​ധാ​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി, കാ​ര്യ​ദ​ര്‍​ശി മ​ണി​ക്കു​ട്ട​ന്‍ ന​മ്പൂ​തി​രി, മേ​ല്‍​ശാ​ന്തി​മാ​രാ​യ അ​ശോ​ക​ന്‍ ന​മ്പൂ​തി​രി, ര​ഞ്ജി​ത് ബി. ​ന​മ്പൂ​തി​രി, ദു​ര്‍​ഗാ​ദ​ത്ത​ന്‍ എ​ന്നി​വ​ര്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.

National

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ മധ്യേഷൻ സ​ന്ദ​ർ​ശ​ന​ത്തി​ന് ഇ​ന്ന് തു​ട​ക്കം 

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ഉ​സ്ബെ​ക്കി​സ്ഥാ​ൻ, കി​ർ​ഗി​സ് റി​പ്പ​ബ്ലി​ക്ക് സ​ന്ദ​ർ​ശ​ന​ത്തി​ന് ഇ​ന്ന് തു​ട​ക്കം. ഉ​സ്ബെ​ക്കി​സ്ഥാ​നി​ൽ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്ന മോ​ദി കി​ർ​ഗി​സ്ഥാ​നി​ൽ ഷാ​ങ്ഹാ​യ് സ​ഹ​ക​ര​ണ സം​ഘ​ട​ന​യാ​യ എ​സ്‍​സി​ഒ​യു​ടെ ഉ​ച്ച​കോ​ടി​യി​ലും പ​ങ്കെ​ടു​ക്കും. നാ​ല് ദി​വ​സ​മാ​ണ് സ​ന്ദ​ർ​ശ​നം.

മധ്യേഷൻ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഇ​ന്ന് ഒ​മ്പ​തി​നാ​വും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി പു​റ​പ്പെ​ടു​ക. ഉ​സ്ബെ​ക് പ്ര​സി​ഡ​ന്‍റ് ഷ​വ്ക​ത് മി​ർ​സി​യോ​യേ​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. വ്യാ​പാ​രം, നി​ക്ഷേ​പം, പ്ര​തി​രോ​ധം, ഡി​ജി​റ്റ​ൽ ക​ണ​ക്റ്റി​വി​റ്റി, ഊ​ർ​ജം, വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം ച​ർ​ച്ച​യാ​കും. മോ​ദി​യു​ടെ നാ​ലാ​മ​ത്തെ ഉ​സ്ബെ​ക്കി​സ്ഥാ​ൻ സ​ന്ദ​ർ​ശ​ന​മാ​ണി​ത്.

31, 1 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന 26-ാമ​ത് ഷാ​ങ്ഹാ​യ് സ​ഹ​ക​ര​ണ സം​ഘ​ട​ന ഉ​ച്ച​കോ​ടി​യി​ൽ മോ​ദി പ​ങ്കെ​ടു​ക്കും. പ്രാ​ദേ​ശി​ക സു​ര​ക്ഷ, ഭീ​ക​ര​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം, സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണം, ഗ​താ​ഗ​ത ബ​ന്ധം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ഇ​ന്ത്യ​യു​ടെ നി​ല​പാ​ട് അ​വ​ത​രി​പ്പി​ക്കും. എ​സ്‌‌​സി​ഒ നേ​താ​ക്ക​ളു​മാ​യി ഉ​ഭ​യ​ക​ക്ഷി കൂ​ടി​ക്കാ​ഴ്ച​ക​ളും ന​ട​ത്തും.

റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ട്ടി​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കും സാ​ധ്യ​ത​യു​ണ്ട്. ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷീ ​ജി​ൻ​പിം​ഗും ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​വും ഉ​ച്ച​കോ​ടി വി​ല​യി​രു​ത്തും. പാ​കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷ​ഹ്ബാ​സ് ഷെ​രീ​ഫും ഉ​ച്ച​കോ​ടി​ക്കെ​ത്തും. കി​ർ​ഗി​സ്ഥാ​നി​ൽ ന​ട​ക്കു​ന്ന ആ​റാ​മ​ത് വേ​ൾ​ഡ് നോ​മാ​ഡ് ഗെ​യിം​സി​ന്‍റെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ലും മോ​ദി പ​ങ്കെ​ടു​ക്കും.

International

ഏഴു വർഷത്തിനുശേഷം ഷി ഇന്ത്യയിലേക്ക്; സെപ്റ്റംബറിലെ ബ്രിക്സ് ഉച്ചകോടിക്കെത്തുന്ന ചൈനീസ് പ്രസിഡന്‍റിനൊപ്പം 400 അംഗ പ്രതിനിധി സംഘം

 ബെയ്ജിംഗ്: അടുത്ത മാസത്തെ ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിംഗ് ഇന്ത്യയിലെത്തിയേക്കും.

സെപ്റ്റംബർ 12, 13 തീയതികളിലാണ് ഉച്ചകോടി. ഷിയ്ക്കൊപ്പം 400 അംഗ പ്രതിനിധി സംഘവും ഉണ്ടാകുമെന്ന് ഉന്നത വൃത്തങ്ങൾ വെളിപ്പെടുത്തിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

സന്ദർശനവുമായി ബന്ധപ്പെട്ട് ഹോട്ടലുകൾ ബുക്ക് ചെയ്യുന്നതിന്‍റെയും സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുന്നതിന്‍റെയും തിരക്കിലാണ് ചൈനീസ് അധികൃതരെന്ന് റിപ്പോർട്ടിൽ പറയുന്നു.

2020ലെ ഗാൽവൻ അതിർത്തി സംഘർഷത്തെത്തുടർന്ന് വഷളായ ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടാൻ ഷിയുടെ സന്ദർശനം വഴിയൊരുക്കിയേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വർഷം ഷാംഗ്ഹായ് സഹകരണ ഉച്ചകോടിക്കായി ചൈന സന്ദർശിച്ചിരുന്നു. മോദിയുടെ ചൈനാ സന്ദർശനവും ഏഴുവർഷത്തിനു ശേഷമായിരുന്നു.

അതേസമയം, ഷിയുടെ ഇന്ത്യാ സന്ദർശന പദ്ധതി സ്ഥിരീകരിക്കാൻ ചൈനീസ് വിദേശകാര്യ മന്ത്രാലയം തയാറായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നുമില്ല എന്നായിരുന്നു മന്ത്രാലയത്തിന്‍റെ പ്രതികരണം. കഴിഞ്ഞ വർഷം ബ്രസീലിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ ഷി പങ്കെടുത്തില്ല.

ഷി ഇതിനു മുന്പ് ഇന്ത്യ സന്ദർശിച്ചത് 2019 ഒക്‌ടോബറിലായിരുന്നു. ഇന്ത്യ-ചൈന അനൗദ്യോഗിക ഉച്ചകോടിക്കെത്തിയ ഷി തമിഴ്നാട്ടിലെ മഹാബലിപുരത്ത് മോദിയുമായി കൂടിക്കാഴ്ച നടത്തി. അന്ന് ഇരുന്നൂറംഗ പ്രതിനിധി സംഘമാണ് ഷിയ്ക്കൊപ്പം ഉണ്ടായിരുന്നത്.

ഇതിനിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈന സന്ദർശിക്കുന്നുണ്ട്. ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. അതിർത്തിത്തർക്കമായിരിക്കും വിഷയമെന്ന് സൂചനയുണ്ട്.

 

Kerala

പ്ര​ധാ​ന​മ​ന്ത്രി​യെ അ​വ​ഹേ​ളി​ച്ചെ​ന്ന കേ​സ്: മേ​ക്ക​പ്പ് ആ​ര്‍​ടി​സ്റ്റ് ജാ​ന്‍​മ​ണി അ​റ​സ്റ്റി​ല്‍

കൊ​ച്ചി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ അ​വ​ഹേ​ളി​ച്ചെ​ന്ന കേ​സി​ല്‍ മേ​ക്ക​പ്പ് ആ​ര്‍​ടി​സ്റ്റ് ജാ​ന്‍​മ​ണി അ​റ​സ്റ്റി​ല്‍. മ​ഹി​ളാ മോ​ര്‍​ച്ച ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്.

കോ​ഴി​ക്കോ​ട് സി​റ്റി സൈ​ബ​ര്‍ പോ​ലീ​സ് ആ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ജാ​മ്യം ല​ഭി​ക്കു​ന്ന വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യ​തി​നാ​ല്‍ സ്റ്റേ​ഷ​ന്‍ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ക്കും.

ജ​ന്ത​ര്‍ മ​ന്ത​ര്‍ സ​മ​ര​ത്തി​ന്റ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ ജ​ന്‍​മ​ണി​യു​ടെ പ​രാ​മ​ര്‍​ശം ഉ​ണ്ടാ​യ​ത്. പ്ര​ധാ​ന​മ​ന്ത്രി​യേ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​താ​വി​നേ​യും അ​ധി​ക്ഷേ​പി​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു പ​രാ​മ​ര്‍​ശം.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ജാ​ൻ​മ​ണി മാ​പ്പ് പ​റ​ഞ്ഞി​രു​ന്നു. ആ​രെ​യും വേ​ദ​നി​പ്പി​ക്കാ​ന്‍ വേ​ണ്ടി​യ​ല്ല പ​റ​ഞ്ഞ​തെ​ന്നും പ​ര​സ്യ​മാ​യി ക്ഷ​മ ചോ​ദി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​യ​ത്. ജാ​ന്‍​മ​ണി​യു​ടെ മാ​പ്പ് പ​റ​ച്ചി​ല്‍ അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും തെ​റ്റ് ചെ​യ്ത​തി​നു​ശേ​ഷം മാ​പ്പ് പ​റ​ഞ്ഞാ​ല്‍ തീ​രി​ല്ലെ​ന്നു​മാ​യി​രു​ന്നു മ​ഹി​ളാ മോ​ര്‍​ച്ച​യു​ടെ നി​ല​പാ​ട്.

National

ആ​രാ​ണി​തി​ന് പി​ന്നി​ൽ? ഉ​ട​ന​ടി എ​നി​ക്ക​റി​യ​ണം ; പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ദ്യ ചോ​ദ്യം വെ​ളി​പ്പെ​ടു​ത്തി അ​ജി​ത് ഡോ​വ​ൽ

ന്യൂ​ഡ​ൽ​ഹി: പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ആദ്യ പ്ര​തി​ക​ര​ണം വെ​ളി​പ്പെ​ടു​ത്തി ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ൽ. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ആ​രാ​ണെ​ന്നും കു​റ്റ​വാ​ളി​ക​ൾ ആ​രെന്നും ഉ​ട​ൻ ക​ണ്ടെ​ത്ത​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി നി​ർ​ദേ​ശി​ച്ചി​രു​ന്ന​താ​യി ഡോ​വ​ൽ പ​റ​ഞ്ഞു.

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​നെ​ക്കു​റി​ച്ചു​ള്ള ഡോ​ക്യു​മെ​ന്‍റ​റി പ​ര​മ്പ​ര​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് പ​ഹ​ൽ​ഗാം ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷ​മു​ള്ള നി​ർ​ണാ​യ​ക നി​മി​ഷ​ങ്ങ​ളെ​ക്കു​റി​ച്ച് ഡോ​വ​ൽ വി​ശ​ദീ​ക​രി​ച്ച​ത്. ആ​ക്ര​മ​ണം ന​ട​ക്കു​മ്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി സൗ​ദി അ​റേ​ബ്യ സ​ന്ദ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം അ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ അ​ദ്ദേ​ഹം സ​ന്ദ​ർ​ശ​നം വെ​ട്ടി​ച്ചു​രു​ക്കി ഉ​ട​ൻ രാ​ജ്യ​ത്തേ​ക്ക് മ​ട​ങ്ങി​യെ​ത്തി. 

വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യെ സ്വീ​ക​രി​ക്കാ​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി എ​ത്തി​യി​രു​ന്നു. അ​വി​ടെ​വെ​ച്ചു​ത​ന്നെ ഉ​ന്ന​ത​ത​ല യോ​ഗം ചേ​രു​ക​യും യോ​ഗ​ത്തി​ൽ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി വി​ശ​ദ​മാ​യി ചോ​ദി​ച്ച​റി​ഞ്ഞു. ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് ആ​രാ​ണെ​ന്നും അ​തി​ന് ഉ​ത്ത​ര​വാ​ദി​ക​ൾ ആ​രാ​ണെ​ന്നും കു​റ്റ​വാ​ളി​ക​ളെ കൃ​ത്യ​മാ​യി തി​രി​ച്ച​റി​യ​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ത​ന്നോ​ട് നി​ർ​ദ്ദേ​ശി​ച്ച​താ​യി അ​ജി​ത് ഡോ​വ​ൽ പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​ന്‍റെ ഉ​ദാ​ര​ത​യും സ​ഹി​ഷ്ണു​ത​യും ദൗ​ർ​ബ​ല്യ​മാ​യി ആ​രും കാ​ണ​രു​തെ​ന്ന ശ​ക്ത​മാ​യ സ​ന്ദേ​ശ​മാ​ണ് ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ലൂ​ടെ ലോ​ക​ത്തി​ന് ന​ൽ​കി​യ​തെ​ന്നും ഡോ​വ​ൽ പ​റ​ഞ്ഞു. അ​ന​ന്ത​ര​ഫ​ല​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ക്കാ​തെ ത​ന്നെ ക​ടു​ത്ത പ്ര​ഹ​രം ന​ട​ത്താ​നു​ള്ള ശേ​ഷി ഇ​ന്ത്യ​യ്ക്കു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പാ​ക്കി​സ്ഥാ​നി​ലെ​യും പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ലെ​യും ഭീ​ക​ര​ക്യാ​മ്പു​ക​ൾ, പ്ര​ത്യേ​കി​ച്ച് പ​ഹ​ൽ​ഗാം ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​മു​ള്ള കേ​ന്ദ്ര​ങ്ങ​ൾ ത​ക​ർ​ക്കു​ക എ​ന്ന​താ​യി​രു​ന്നു 88 മ​ണി​ക്കൂ​ർ നീ​ണ്ട സൈ​നി​ക ദൗ​ത്യ​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്നും ഡോ​വ​ൽ പ​റ​ഞ്ഞു. ഭീ​ക​ര​ത​യ്ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന​തും ഭീ​ക​ര​ർ​ക്കെ​തി​രെ ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ലെ വീ​ഴ്ച​യും ഇ​നി ഇ​ന്ത്യ അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന സ​ന്ദേ​ശം പാ​ക്കി​സ്ഥാ​ൻ സൈ​ന്യ​ത്തി​ന് ന​ൽ​കു​ക​യാ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

 

National

വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ന് തി​ര​ശീ​ല വീ​ണു; സ്പീ​ക്ക​റു​ടെ ചാ​യ​സ​ത്ക്കാ​രം പ്ര​തി​പ​ക്ഷം ബ​ഹി​ഷ്ക്ക​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഭ​ര​ണ​പ​ക്ഷ​വും പ്ര​തി​പ​ക്ഷ​വും ത​മ്മി​ൽ ക​ടു​ത്ത പോ​ര് തു​ട​രു​ന്ന​തി​നി​ട​യി​ൽ പാ​ർ​ല​മെ​ന്‍റി​ന്‍റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ന് സ​മാ​പ​നം. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യും സ​ഭ​യി​ലെ​ത്തി​യ​പ്പോ​ൾ പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് വ​ന്ദേ​മാ​ത​രം ആ​ല​പി​ച്ച് മ​റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി​യാ​ണ് ലോ​ക്സ​ഭ പി​രി​ഞ്ഞ​ത്.

ഇ​തി​നു​പു​റ​മെ സ്പീ​ക്ക​റു​ടെ സ​മാ​പ​ന ചാ​യ​സ​ത്കാ​ര​വും ഡി​എം​കെ ഒ​ഴി​കെ​യു​ള്ള പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ പൂ​ർ​ണ​മാ​യി ബ​ഹി​ഷ്ക​രി​ച്ചു. പ​തി​നേ​ഴ് ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യും അ​മി​ത് ഷാ​യും ലോ​ക്സ​ഭ​യി​ലെ​ത്തി​യ​ത്. ഭ​ര​ണ​പ​ക്ഷം ഇ​രു​വ​രെ​യും കൈ​യ​ടി​യോ​ടെ സ്വീ​ക​രി​ച്ച​പ്പോ​ൾ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ മു​ദ്രാ​വാ​ക്യം വി​ളി​ച്ച് സ​ഭ​യെ പ്ര​ക്ഷു​ബ്ധ​മാ​ക്കി. 

അ​മി​ത് ഷാ​യെ നേ​രി​ട്ട് പ്ര​തി​ഷേ​ധം അ​റി​യി​ക്കാ​ൻ കോ​ൺ​ഗ്ര​സ് തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സ​മ്മേ​ള​ന സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള സ്പീ​ക്ക​റു​ടെ പ്ര​സ്താ​വ​ന പോ​ലും ഒ​ഴി​വാ​ക്കി ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ൽ അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​തി​വ് ചാ​യ​സ​ത്കാ​ര​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി​യും അ​മി​ത് ഷാ​യും സ്പീ​ക്ക​റു​ടെ ചേം​ബ​റി​ലെ​ത്തി​യെ​ങ്കി​ലും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ വി​ട്ടു​നി​ന്നു. 

സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സും വി​ട്ടു​നി​ന്ന​പ്പോ​ൾ ഡി​എം​കെ നേ​താ​വ് ക​നി​മൊ​ഴി ചാ​യ​സ​ത്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക നാ​മം മാ​റ്റു​ന്ന​തു​ൾ​പ്പെ​ടെ 12 ബി​ല്ലു​ക​ൾ പാ​സാ​ക്കി​യെ​ങ്കി​ലും പ​രീ​ക്ഷാ പേ​പ്പ​ർ ചോ​ർ​ച്ച​യ്ക്ക് ശി​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന ബി​ല്ലി​ൽ മാ​ത്ര​മാ​ണ് ലോ​ക്സ​ഭ​യി​ൽ കാ​ര്യ​മാ​യ ച​ർ​ച്ച ന​ട​ന്ന​ത്. 

National

ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തും; നെ​ത​ന്യാ​ഹു​വും ന​രേ​ന്ദ്ര മോ​ദി ടെ​ലി​ഫോ​ണി​ൽ ച​ർ​ച്ച ന​ട​ത്തി

ന്യൂ​ഡ​ൽ​ഹി: ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ടെ​ലി​ഫോ​ണി​ൽ സം​സാ​രി​ച്ചു. ഇ​ന്ത്യ-​ഇ​സ്ര​യേ​ൽ ത​ന്ത്ര​പ്ര​ധാ​ന പ​ങ്കാ​ളി​ത്ത​ത്തി​ലെ പു​രോ​ഗ​തി വി​ല​യി​രു​ത്തി​യ ഇ​രു​വ​രും പ​ശ്ചി​മേ​ഷ്യ​യി​ലെ നി​ല​വി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ​ക്കു​റി​ച്ച് ച​ർ​ച്ച​ചെ​യ്തു. ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും നേ​ട്ട​ങ്ങ​ൾ​ക്കാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ലെ ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് ഇ​രു​നേ​താ​ക്ക​ളും വ്യ​ക്ത​മാ​ക്കി.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് (പി​എം​ഒ) പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. ഈ​വ​ർ​ഷം മാ​ർ​ച്ചി​ൽ പ്രാ​ദേ​ശി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യാ​ൻ ഇ​രു​വ​രും ടെ​ല​ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്നു. അ​തി​നു​ശേ​ഷ​മാ​ണ് ഇ​പ്പോ​ൾ വീ​ണ്ടും ച​ർ​ച്ച ന​ട​ന്നി​രി​ക്കു​ന്ന​ത്.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​ര​വും നി​ക്ഷേ​പ​വും സാ​മ്പ​ത്തി​ക ബ​ന്ധ​ങ്ങ​ളും ശ​ക്തി​പ്പെ​ടു​ത്തു​ക ല​ക്ഷ്യ​മി​ട്ടു​ള്ള സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​റി​നാ​യു​ള്ള (എ​ഫ്ടി​എ) ര​ണ്ടാം​ഘ​ട്ട ച​ർ​ച്ച​ക​ൾ ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.

National

ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ് പു​റ​ത്തു​വി​ടൂ; ന​രേ​ന്ദ്ര മോ​ദി​യെ വെ​ല്ലു​വി​ളി​ച്ച് അ​ഭി​ജി​ത് ദി​പ്കെ

ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ​പ​ഠ​ന​ത്തി​നും രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​നു​മു​ള്ള ധ​ന​സ​ഹാ​യ​ത്തെ​ക്കു​റി​ച്ചു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ​ക്ക്  മ​റു​പ​ടി​യു​മാ​യി സി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​ഭി​ജി​ത് ദി​പ്കെ. ത​ന്‍റെ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ​യും ധ​ന​സ​ഹാ​യ​ത്തി​ന്‍റെ​യും എ​ല്ലാ വി​വ​ര​ങ്ങ​ളും പ​ര​സ്യ​മാ​ക്കാ​ൻ ത​നി​ക്ക് യാ​തൊ​രു മ​ടി​യു​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

അ​തേ മാ​ന​ദ​ണ്ഡം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ബാ​ധ​ക​മാ​ക്ക​ണം.​ മോ​ദി ത​ന്‍റെ ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ വെ​ക്ക​ണ​മെ​ന്നും അ​ഭി​ജി​ത് ദി​പ്കെ ആ​വ​ശ്യ​പ്പെ​ട്ടു. അ​ഭി​ജി​ത് ദി​പ്കെ​യു​ടെ പി​താ​വി​ന്‍റെ സാ​മ്പ​ത്തി​ക സ്രോ​ത​സി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സൂ​റ​ത്തി​ലെ ഒ​രു വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ ക​ഴി​ഞ്ഞ ദി​വ​സം രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

മ​ഹാരാ​ഷ്ട്ര സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ച്ച ജീ​വ​ന​ക്കാ​ര​നാ​യ പി​താ​വി​ന് മ​ക​ന്‍റെ വി​ദേ​ശ​പ​ഠ​ന​ത്തി​നു​ള്ള ചെ​ല​വ് എ​ങ്ങ​നെ വ​ഹി​ക്കാ​ൻ ക​ഴി​ഞ്ഞു​വെ​ന്നാ​ണ് അ​ദ്ദേ​ഹം ഉ​ന്ന​യി​ച്ച ചോ​ദ്യം. ഇ​തി​ന് പി​ന്നാ​ലെ അ​ഭി​ജി​ത് ദി​പ്കെ ത​ന്‍റെ പ​ഠ​ന​ച്ചെ​ല​വു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ പു​റ​ത്തു​വി​ട്ടു. ബോ​സ്റ്റ​ൺ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ പ​ഠി​ക്കു​ന്ന​തി​നി​ടെ ഡീ​ൻ​സ് സ്കോ​ള​ർ​ഷി​പ്പാ​യി ഒ​രു സെ​മ​സ്റ്റ​റി​ന് 12,500 ഡോ​ള​ർ വീ​തം ല​ഭി​ച്ചു. 

മൂ​ന്ന് സെ​മ​സ്റ്റ​റു​ക​ളി​ലാ​യി ആ​കെ 37,500 ഡോ​ള​ർ ല​ഭി​ച്ച​തി​ന്‍റെ രേ​ഖ​ക​ളാ​ണ് അ​ദ്ദേ​ഹം പു​റ​ത്തു​വി​ട്ട​ത്. പ​ഠ​ന​ച്ചെ​ല​വി​ന്‍റെ ശേ​ഷി​ച്ച ഭാ​ഗം ബാ​ങ്ക് വാ​യ്പ​യി​ലൂ​ടെ​യാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്നും ആ ​വാ​യ്പ​യു​ടെ തി​രി​ച്ച​ട​വ് ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ത​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും സം​ശ​യ​മു​ള്ള​വ​ർ​ക്ക് നി​യ​മാ​നു​സൃ​ത​മാ​യി അ​ന്വേ​ഷി​ക്കാം.ഏ​ത് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക്കും ത​ന്‍റെ സാ​മ്പ​ത്തി​ക രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കാ​മെ​ന്നും  അ​ഭി​ജി​ത് ദി​പ്കെ പ​റ​ഞ്ഞു.

ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യി രേ​ഖ​ക​ൾ ത​ന്നെ​യാ​ണ് താ​ൻ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം മ​റ്റു​ള്ള​വ​രു​ടെ സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ൾ ചോ​ദ്യം ചെ​യ്യു​ന്ന​തി​ന് മു​മ്പ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും പി​എം കെ​യ​ർ​സ് ഫ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളും ആ​വ​ശ്യ​പ്പെ​ട്ടു.

National

‘എ​ന്നെ​യും എ​ന്‍റെ അ​മ്മ​യെ​യും അ​വ​ര്‍ അ​ധി​ക്ഷേ​പി​ച്ചു’; അ​വ​രോ​ട് ഞാ​ൻ ക്ഷ​മി​ക്കു​ന്നു: പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ൽ ത​നി​ക്കും ത​ന്‍റെ പ​രേ​ത​യാ​യ അ​മ്മ​യ്ക്കു​മെ​തി​രെ പ്ര​തി​ഷേ​ധ​ക്കാ​ർ അ​ധി​ക്ഷേ​പ​ക​ര​മാ​യ ഭാ​ഷ ഉ​പ​യോ​ഗി​ച്ചെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വ​ഴി​തെ​റ്റി​യ ഇ​ത്ത​രം കു​ട്ടി​ക​ളെ നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​ത് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കി​ല്ലെ​ന്നും അ​വ​രോ​ട് ക്ഷ​മി​ക്കു​ക​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച പു​തി​യ വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

സ​മൂ​ഹ​ത്തി​ലു​ള്ള അ​മ​ർ​ഷം ത​നി​ക്ക് മ​ന​സി​ലാ​കു​മെ​ന്നും എ​ന്നാ​ൽ ഇ​ത് യു​വാ​ക്ക​ളെ ചേ​ർ​ത്തു​പി​ടി​ച്ച് ശ​രി​യാ​യ വ​ഴി​ക്ക് ന​യി​ക്കേ​ണ്ട സ​മ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. "ജ​ന്ത​ർ​മ​ന്ത​റി​ൽ വ​ച്ച് എ​നി​ക്ക് അ​ധി​ക്ഷേ​പ​ക​ര​മാ​യ വാ​ക്കു​ക​ൾ കേ​ൾ​ക്കേ​ണ്ടി വ​ന്നു എ​ന്ന് മാ​ത്ര​മ​ല്ല, എ​ന്‍റെ മ​രി​ച്ചു​പോ​യ അ​മ്മ​യെ​യും അ​വി​ടെ അ​ധി​ക്ഷേ​പി​ച്ചു. എ​ന്നാ​ൽ ആ​ക്ഷേ​പ​ങ്ങ​ൾ ഒ​രി​ക്ക​ലും ഒ​ന്നി​നും പ​രി​ഹാ​ര​മാ​കു​ന്നി​ല്ല; വ​ഴി​തെ​റ്റി​യ​വ​രെ ന​മു​ക്ക് വ​ഴി​കാ​ട്ടാം," അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​കൃ​തി​ക്കു​ട്ടി​ക​ളെ​ന്നാ​ണ് മോ​ദി വി​ശേ​ഷി​പ്പി​ച്ച​ത്. അ​വ​രെ ശി​ക്ഷി​ക്കു​ക​യോ കോ​ട​തി ന​ട​പ​ടി​ക​ളി​ലൂ​ടെ ക​ട​ത്തി​വി​ടു​ക​യോ ചെ​യ്യു​ന്ന​ത് പ്ര​ശ്നം പ​രി​ഹ​രി​ക്കി​ല്ല. "ഞാ​ൻ അ​വ​രോ​ട് ക്ഷ​മി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. ആ​ളു​ക​ൾ​ക്ക് തെ​റ്റു​ക​ൾ പ​റ്റാം, എ​ന്നാ​ൽ ന​മ്മു​ടെ പെ​ൺ​കു​ട്ടി​ക​ൾ ഇ​ത്ത​രം അ​ധി​ക്ഷേ​പ​ക​ര​മാ​യ ഭാ​ഷ ഉ​പ​യോ​ഗി​ക്കു​ന്ന​ത് സാം​സ്കാ​രി​ക​മാ​യി ഞെ​ട്ട​ലു​ണ്ടാ​ക്കു​ന്ന​താ​ണ്. വ​ഴി​തെ​റ്റി​യ ന​മ്മു​ടെ യു​വ​തീ​യു​വാ​ക്ക​ളോ​ട് ന​മ്മ​ൾ ക്ഷ​മി​ക്ക​ണം; എ​ല്ലാ​റ്റി​നു​മു​പ​രി​യാ​യി അ​വ​ർ ന​മ്മു​ടെ കു​ട്ടി​ക​ളാ​ണ്. അ​വ​ർ​ക്ക് ശ​രി​യാ​യ പാ​ത കാ​ണി​ച്ചു​കൊ​ടു​ക്കേ​ണ്ട​ത് ന​മ്മു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്," അ​ദ്ദേ​ഹം പ​റ​ഞ്ഞു.

.

National

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വീ​ഡി​യോ മു​ക്കി​യ​തി​ൽ മാ​പ്പ് പ​റ​ഞ്ഞ് മെ​റ്റ; ക​ടു​പ്പി​ച്ച് കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന​തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​തി​ഷേ​ധ​ക്കാ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന വീ​ഡി​യോ ഫേ​സ്ബു​ക്കി​ൽ നി​ന്ന് നീ​ക്കി​യ സം​ഭ​വ​ത്തി​ൽ ക്ഷ​മാ​പ​ണ​വു​മാ​യി മെ​റ്റ. സാ​ങ്കേ​തി​ക ത​ക​രാ​ർ മൂ​ല​മാ​ണ് വീ​ഡി​യോ നീ​ക്കം ചെ​യ്യ​പ്പെ​ട്ട​തെ​ന്നാ​ണ് മെ​റ്റ​യു​ടെ വി​ശ​ദീ​ക​ര​ണം.

പി​ഴ​വ് സം​ഭ​വി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഉ​ള്ള​ട​ക്കം നീ​ക്കം ചെ​യ്‌​ത​തെ​ന്നും ഇ​പ്പോ​ൾ പു​നഃ​സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്നും മെ​റ്റ വ​ക്‌​താ​വ് പ്ര​സ്‌​താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ വി​വ​ര സാ​ങ്കേ​തി​ക​വി​ദ്യ മ​ന്ത്രാ​ല​യം ഇ​തി​ന​കം മെ​റ്റ​യു​ടെ​യും ഇ​ൻ​സ്റ്റാ​ഗ്രാ​മി​ന്‍റെ​യും മേ​ധാ​വി​ക​ളെ ബ​ന്ധ​പ്പെ​ട്ടു. അ​വ​രെ വി​ളി​ച്ചു​വ​രു​ത്താ​നു​ള്ള നീ​ക്ക​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്‌​ത​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ക​ഴി​ഞ്ഞ 23ന് ​അ​പ്ലോ​ഡ് ചെ​യ്‌​ത് വീ​ഡി​യോ​യാ​ണ് വി​വാ​ദ​ത്തി​നു കാ​ര​ണം. സി​ജെ​പി സം​ഘ​ടി​പ്പി​ച്ച വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധ​ത്തി​നി​ടെ രാ​ജ്യ​ത്തെ ജെ​ൻ​സീ ത​ല​മു​റ​യോ​ട് പ്ര​ധാ​ന​മ​ന്ത്രി മോ​ദി ന​ട​ത്തി​യ സ​ന്ദേ​ശ​മാ​യി​രു​ന്നു വീ​ഡി​യോ​യു​ടെ ഉ​ള്ള​ട​ക്കം.

 

National

പ​രീ​ക്ഷാ ചോ​ർ​ച്ചാ കേ​സു​ക​ൾ​ക്കാ​യി ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ന്യൂ​ഡ​ൽ​ഹി: പ​രീ​ക്ഷാ ചോ​ർ​ച്ചാ കേ​സു​ക​ളി​ൽ വേ​ഗ​ത്തി​ലു​ള്ള ശി​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാ​ജ്യ​ത്തെ യു​വ​ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​വും ഭാ​വി​യു​മാ​ണ് സ​ർ​ക്കാ​രി​ന്‍റെ മു​ൻ​ഗ​ണ​ന​യെ​ന്നും, അ​തി​ന് തു​ര​ങ്കം വെ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രെ വെ​റു​തെ വി​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ​ങ്ങ​ൾ ശ​ക്ത​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഈ ​പ്ര​ഖ്യാ​പ​നം. എ​ക്സ് പോ​സ്റ്റി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ​രീ​ക്ഷാ ചോ​ർ​ച്ച​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള കു​റ്റ​വാ​ളി​ക​ൾ​ക്ക് ശ​ക്ത​വും മാ​തൃ​കാ​പ​ര​വു​മാ​യ ശി​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും അ​ധി​കാ​രി​ക​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി​യെ​ന്നും, രാ​ജ്യ​ത്തെ യു​വ​ജ​ന​ങ്ങ​ളു​ടെ ഭാ​വി ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ആ​രെ​യും വെ​റു​തെ വി​ടി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. എം​പി,എം​എ​ൽ​എ കോ​ട​തി​ക​ളു​ടെ മാ​തൃ​ക​യി​ലാ​യി​രി​ക്കും ഈ ​ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​ന് ശേ​ഷ​വും പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും വി​വി​ധ സം​ഘ​ട​ന​ക​ളും കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധ​വു​മാ​യി മു​ന്നോ​ട്ട് പോ​വു​ക​യാ​ണ്.

NRI

ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ജോ​ജി സി. ​ബേ​ബി കു​ന്നു​കാ​ലാ​യി​ൽ

മെ​ൽ​ബ​ൺ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി വി​ക്‌​ടോ​റി​യ ക്നാ​നാ​യ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് (വി​കെ​സി​സി) പ്ര​സി​ഡ​ന്‍റ് ജോ​ജി സി. ​ബേ​ബി കു​ന്നു​കാ​ലാ​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​സ്ട്രേ​ലി​യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ഈ ​കൂ​ടി​ക്കാ​ഴ്ച, വി​ക്ടോ​റി​യ​ൻ ക്നാ​നാ​യ സ​മൂ​ഹ​ത്തി​ന് ല​ഭി​ച്ച ഏ​റ്റ​വും വ​ലി​യ അം​ഗീ​കാ​ര​ങ്ങ​ളി​ലൊ​ന്നാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

ഓ​ഷ്യാ​ന​യി​ലെ മു​ഴു​വ​ൻ ക്നാ​നാ​യ​ർ​ക്കും ഏ​റെ അ​ഭി​മാ​ന നി​മി​ഷ​മാ​ണ് ഇ​ത് സ​മ്മാ​നി​ച്ച​ത്. Australia India Friendship Forum (AIF) സം​ഘ​ടി​പ്പി​ച്ച പ്ര​ത്യേ​ക ച​ട​ങ്ങി​ലാ​യി​രു​ന്നു ഈ ​ച​രി​ത്ര​പ​ര​മാ​യ കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​ത്.

ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ആ​ന്ത​ണി അ​ൽ​ബ​നീ​സ്, വി​ക്ടോ​റി​യ​ൻ പ്രീ​മി​യ​ർ ജ​സി​ന്ത അ​ല​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, രാ​ഷ്ട്രീ​യ രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​രും വി​വി​ധ ഇ​ന്ത്യ​ൻ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ക്നാ​നാ​യ പൈ​തൃ​കം പ്ര​ധാ​ന​മ​ന്ത്രി​ക്ക് മു​ന്നി​ൽ

വി​ക്ടോ​റി​യ ക്നാ​നാ​യ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ത്ത ജോ​ജി സി. ​ബേ​ബി കു​ന്നു​കാ​ലാ​യി​ൽ, ക്നാ​നാ​യ സ​മൂ​ഹം ഓ​സ്ട്രേ​ലി​യ​യി​ൽ ന​ട​ത്തു​ന്ന സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ആ​ത്മീ​യ, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി.

ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ സി​ഡ്‌​നി​യി​ൽ വ​ച്ച് വ​ൻ വി​ജ​യ​മാ​യി തീ​ർ​ന്ന "ഓ​ഷ്യാ​ന പൈ​തൃ​കം' മ​ഹാ​സ​മ്മേ​ള​ന​ത്തെ​ക്കു​റി​ച്ചും ഓ​ഷ്യാ​ന​യി​ലെ ക്നാ​നാ​യ സ​മൂ​ഹ​ത്തി​ന്റെ ഐ​ക്യ​ത്തെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി​യോ​ട് വി​ശ​ദീ​ക​രി​ച്ചു.

ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി നേ​രി​ട്ട് ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ൻ ക​ഴി​ഞ്ഞ​ത് ജീ​വി​ത​ത്തി​ലെ അ​വി​സ്മ​ര​ണീ​യ​മാ​യ അ​നു​ഭ​വ​ങ്ങ​ളി​ലൊ​ന്നാ​ണ്. ഈ ​ച​രി​ത്ര​പ​ര​മാ​യ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് അ​വ​സ​രം ഒ​രു​ക്കി​യ Australia India Friendship Forum (AIF)-നോ​ട് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്നു.

- ജോ​ജി സി. ​ബേ​ബി കു​ന്നു​കാ​ലാ​യി​ൽ (VKCC പ്ര​സി​ഡ​ന്‍റ്)

ആ​ഗോ​ള​ത​ല​ത്തി​ൽ അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹം

ക്നാ​നാ​യ സ​മൂ​ഹം സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു. പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ രാ​ജ്യ​ത്തി​ന്‍റെ പൈ​തൃ​ക​വും മൂ​ല്യ​ങ്ങ​ളും ലോ​ക​മെ​മ്പാ​ടും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കാ​ണ് വ​ഹി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

കൂ​ടാ​തെ, ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ആ​ന്ത​ണി അ​ൽ​ബ​നീ​സും ക്നാ​നാ​യ സ​മൂ​ഹ​ത്തി​ന്റെ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​കീ​ർ​ത്തി​ക്കു​ക​യും സ​മൂ​ഹ​ത്തിന്‍റെ ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​ശം​സ​ക​ൾ നേ​രു​ക​യും ചെ​യ്തു.

ഇ​ത് വി​ക്ടോ​റി​യ​ൻ ക്നാ​നാ​യ സ​മൂ​ഹ​ത്തി​നു മാ​ത്ര​മു​ള്ള അം​ഗീ​കാ​ര​മ​ല്ല, മ​റി​ച്ച് ഓ​ഷ്യാ​ന​യി​ലെ മു​ഴു​വ​ൻ ക്നാ​നാ​യ സ​മൂ​ഹ​ത്തി​നും ല​ഭി​ച്ച ആ​ദ​ര​വാ​ണെ​ന്ന് KCCO പ്ര​സി​ഡ​ന്‍റ് ജോ​സ് അ​ബ്ര​ഹാം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വ​ർ​ഷ​ങ്ങ​ളാ​യി സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ൽ ക്നാ​നാ​യ സ​മൂ​ഹം ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​ന്‍റെ തെ​ളി​വാ​ണ് ഈ ​കൂ​ടി​ക്കാ​ഴ്ച​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വി​ക്ടോ​റി​യ​ൻ ക്നാ​നാ​യ സ​മൂ​ഹ​ത്തി​ന്‍റെ സാ​ന്നി​ധ്യ​വും സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ദേ​ശീ​യ-​അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ നേ​ടു​ന്ന​തി​ന്‍റെ പ്ര​തീ​ക​മാ​യി ഈ ​കൂ​ടി​ക്കാ​ഴ്ച​യെ പ്ര​വാ​സി സ​മൂ​ഹം വി​ല​യി​രു​ത്തു​ന്നു.

NRI

ന​രേ​ന്ദ്ര മോ​ദി​ക്ക് ന്യൂ​സി​ല​ൻഡി​ൽ ഉജ്ജ്വല സ്വീ​ക​ര​ണം

വെ​ല്ലിം​ഗ്ട​ൺ: ഓ​സ്ട്രേ​ലി​യ​ൻ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന്യൂ​സി​ല​ൻ​ഡി​ലെ​ത്തി. വെ​ല്ലിം​ഗ്ട​ൺ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നേ​രി​ട്ടെ​ത്തി​യാ​ണ് ന്യൂ​സി​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി ക്രി​സ്റ്റ​ഫ​ർ ല​ക്സ​ൺ മോ​ദി​യെ സ്വീ​ക​രി​ച്ച​ത്.

രാ​ജീ​വ് ഗാ​ന്ധി​ക്കു ശേ​ഷം ഒ​രു ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന്യൂ​സി​ല​ൻ​ഡി​ൽ എ​ത്തു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​റി​ന്‍റെ വി​ല​യി​രു​ത്ത​ലു​ക​ൾ ഇ​രു​വ​രും ച​ർ​ച്ച ചെ​യ്യു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

കാ​യി​ക രം​ഗ​ത്തും ന​യ​ത​ന്ത്ര​ത്തി​ലും വ​ലി​യ നേ​ട്ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യാ​ണ് മോ​ദി ഓ​സ്ട്രേ​ലി​യ​യി​ൽ നി​ന്ന് മ​ട​ങ്ങി​യ​ത്. ഇ​ന്ത്യ-​ഓ​സ്ട്രേ​ലി​യ കാ​യി​ക സ​ഹ​ക​ര​ണ കൂ​ട്ടാ​യ്മ​യി​ൽ ന​രേ​ന്ദ്ര മോ​ദി​യും ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ആ​ന്‍റ​ണി ആ​ൽ​ബ​ണീ​സും ഒ​രു​മി​ച്ച് പ​ങ്കെ​ടു​ത്തി​രു​ന്നു.

മെ​ൽ​ബ​ൺ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന വ​മ്പ​ൻ പ​രി​പാ​ടി​യി​ൽ ക്രിക്കറ്റ് ഇ​തി​ഹാ​സം സ്റ്റീ​വ് വോ ​അ​ട​ക്ക​മു​ള്ള പ്ര​മു​ഖ കാ​യി​ക​താ​ര​ങ്ങ​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഒ​ളി​മ്പി​ക്സി​ൽ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ ശ്ര​മ​ങ്ങ​ൾ​ക്ക് ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തും സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ പ്ര​ധാ​ന നേ​ട്ട​മാ​യി.

National

ഏ​ഷ്യ-​പ​സഫി​ക് രാജ്യങ്ങളുമായി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കും: മോദി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഏ​ഷ്യ-​പ​സഫി​ക് രാജ്യങ്ങളുമായി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 

ഇ​​​​ന്തോ​​​​നേ​​​​ഷ്യ, ഓ​​​​സ്ട്രേ​​​​ലി​​​​യ, ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ് എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന സ​​​​ന്ദ​​​​ർ​​​​ശ​​​​നം ഏ​​​​ഷ്യ-​​​​പ​​​​സ​​​ഫി​​​​ക് രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യു​​​​ള്ള ഇ​​​​ന്ത്യ​​​​യു​​​​ടെ പ്ര​​​​തി​​​​രോ​​​​ധ, സാ​​​​മ്പ​​​​ത്തി​​​​ക സ​​​​ഹ​​​​ക​​​​ര​​​​ണം ശ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന ന​​​​യ​​​​മാ​​​​യ ആ​​​​ക്‌​​​​ട് ഈ​​​​സ്റ്റ് ന​​​​യ​​​​ത്തെ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​മെ​​​​ന്ന് മോ​​​​ദി പറഞ്ഞു.

ഈ ​​​​മാ​​​​സം 11 വ​​​​രെ​​​​യു​​​​ള്ള ത്രി​​​​രാഷ്ട്ര സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന് പു​​​​റ​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി ന​​​​ൽ​​​​കി​​​​യ പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ലാ​​​​ണ് മോ​​​​ദി ഇ​​​​ക്കാ​​​​ര്യം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്.

National

ഡോ. ​​ശ്യാ​​മപ്ര​​സാ​​ദ് മു​​ഖ​​ർ​​ജി​​യു​​ടേത് സ​മ​ർ​പ്പി​തജീ​വി​തമെന്ന് നരേന്ദ്ര മോദി

ന്യൂ​​ഡ​​ൽ​​ഹി: ഡോ. ​​​​​ശ്യാ​​​​​മ​​​​​പ്ര​​​​​സാ​​​​​ദ് മു​​​​​ഖ​​​​​ർ​​​​​ജി​​​​​യെ​​​​​പ്പോ​​​​​ലെ ബൗ​​​​​ദ്ധി​​​​​ക​​​​​ത, പൊ​​​​​തു​​​​​സേ​​​​​വ​​​​​നം, ധാ​​​​​ർ​​​​​മി​​​​​ക ബോ​​​​​ധം എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ സ​​​​​ന്തു​​​​​ലി​​​​​ത​​​​​മാ​​​​​യ സ​​​​​ങ്ക​​​​​ല​​​​​നം ഇ​​​​​ത്ര​​​​​യ​​​​​ധി​​​​​കം ആ​​​​​ഴ​​​​​ത്തി​​​​​ൽ പ്ര​​​​​തി​​​​​ഫ​​​​​ലി​​​​​പ്പി​​​​​ച്ച നേ​​​​​താ​​​​​ക്ക​​​​​ൾ ആ​​​​​ധു​​​​​നി​​​​​ക ഇ​​​​​ന്ത്യ​​​​​യി​​​​​ൽ വ​​​​​ള​​​​​രെ ചു​​​​​രു​​​​​ക്ക​​​​​മാ​​​​​ണെ​​ന്ന് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി.

ധീ​​​​​ര​​​​​ത​​​​​യു​​​​​ടെ​​​​​യും മാ​​​​​തൃ​​​​​ഭൂ​​​​​മി​​​​​യോ​​​​​ടു​​​​​ള്ള അ​​​​​ച​​​​​ഞ്ച​​​​​ല​​​​​മാ​​​​​യ പ്ര​​​​​തി​​​​​ജ്ഞാ​​​​​ബ​​​​​ദ്ധ​​​​​ത​​​​​യു​​​​​ടെ​​​​​യും എ​​​​​ക്കാ​​​​​ല​​​​​ത്തെ​​​​​യും മി​​​​​ക​​​​​ച്ച മാ​​​​​തൃ​​​​​ക​​​​​യാ​​​​​ണ് മു​​ഖ​​ർ​​ജി​​യെ​​ന്ന് പ്ര​​ധാ​​ന​​മ​​ന്ത്രി ചൂ​​ണ്ടി​​ക്കാ​​ട്ടി. അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ 125-ാം ജ​​​​​ന്മ​​​​​വാ​​​​​ർ​​​​​ഷി​​​​​കം ഇ​​ന്ന് ​​​ആ​​​​​ച​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്.

വി​​​​​ധി ഡോ. ​​മു​​ഖ​​ർ​​ജി​​ക്കു മു​​​​​ന്നി​​​​​ൽ സ​​​​​മ്പ​​​​​ദ്സ​​​​​മൃ​​​​​ദ്ധി​​​​​യു​​​​​ടെ പാ​​​​​ത തു​​​​​റ​​​​​ന്നി​​​​​ട്ടെ​​​​​ങ്കി​​​​​ലും അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ മ​​​​​നഃ​​​സാ​​​​​ക്ഷി അ​​​​​ദ്ദേ​​​​​ഹ​​​​​ത്തെ ന​​​​​യി​​​​​ച്ച​​​​​ത് ത്യാ​​​​​ഗ​​​​​ത്തി​​​​​ന്‍റെ​​​​​യും ദേ​​​​​ശീ​​​​​യ സേ​​​​​വ​​​​​ന​​​​​ത്തി​​​​​ന്‍റെ​​​​​യും വ​​​​​ഴി​​​​​യി​​​​​ലേ​​​​​ക്കാ​​​​​ണ്. കൊ​​​​​ളോ​​​​​ണി​​​​​യ​​​​​ലി​​​​​സം, വ​​​​​ർ​​​​​ഗീ​​​​​യ​​​​​ത, മാ​​​​​നു​​​​​ഷി​​​​​ക വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ​​​​​യ്‌​​​​​ക്കെ​​​​​തി​​​​​രേ അ​​ദ്ദേ​​ഹം പോ​​രാ​​ടി.

ഡോ. ​​​​​ശ്യാ​​​​​മ​​​​​പ്ര​​​​​സാ​​​​​ദ് മു​​​​​ഖ​​​​​ർ​​​​​ജി​​​​​യു​​​​​ടെ പൊ​​​​​തു​​​​​ജീ​​​​​വി​​​​​ത​​​​​ത്തെ നി​​​​​ർ​​​​​വ​​​​​ചി​​​​​ച്ച ഏ​​​​​തെ​​​​​ങ്കി​​​​​ലും ആ​​​​​ദ​​​​​ർ​​​​​ശം ഉ​​​​​ണ്ടെ​​​​​ങ്കി​​​​​ൽ അ​​​​​ത് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ അ​​​​​വി​​​​​ഭാ​​​​​ജ്യ​​​​​ത​​​​​യാ​​​​​യി​​​​​രു​​​​​ന്നു. പ​​​​​ശ്ചി​​​​​മ ബം​​​​​ഗാ​​​​​ൾ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ അ​​​​​വി​​​​​ഭാ​​​​​ജ്യ ഘ​​​​​ട​​​​​ക​​​​​മാ​​​​​യി നി​​​​​ല​​​​​കൊ​​​​​ള്ളു​​​​​ന്നു​​​​​വെ​​​​​ന്ന് ഉ​​​​​റ​​​​​പ്പാ​​​​​ക്കാ​​​​​ൻ വി​​​​​ഭ​​​​​ജ​​​​​ന​​​​​ത്തി​​​​​ന്‍റെ അ​​​​​ശാ​​​​​ന്തി നി​​​​​റ​​​​​ഞ്ഞ നാ​​​​​ളു​​​​​ക​​​​​ളി​​​​​ൽ അ​​​​​ദ്ദേ​​​​​ഹം ഉ​​​​​റ​​​​​ച്ചു​​​​​നി​​​​​ന്നു.

ഒ​​​​​രു വ്യ​​​​​ക്തി​​​​​യു​​​​​ടെ അ​​​​​ന്തി​​​​​മത്യാ​​​​​ഗം രാ​​​ഷ്‌​​​ട്രീ​​​​​യ​​​​​ത്തി​​​​​ന​​​​​തീ​​​​​ത​​​​​മാ​​​​​യി ദേ​​​​​ശീ​​​​​യ സ്മൃ​​​​​തി​​​​​യു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യി മാ​​​​​റി​​യ നി​​മി​​ഷ​​മാ​​യി​​രു​​ന്നു ഡോ. ​​​​​മു​​​​​ഖ​​​​​ർ​​​​​ജി​​​​​യു​​​​​ടെ അ​​​​​വ​​​​​സാ​​​​​ന യാ​​​​​ത്ര. താ​​​​​ൻ വി​​​​​ശ്വ​​​​​സി​​​​​ച്ച ല​​​​​ക്ഷ്യ​​​​​ത്തി​​​​​നു​​​​​വേ​​​​​ണ്ടി​​​​​യാ​​​​​ണ് ഡോ. ​​​​​മു​​​​​ഖ​​​​​ർ​​​​​ജി സ്വ​​​​​യം ബ​​​​​ലി​​​​​ ന​​​​​ൽ​​​​​കി​​​​​യ​​​​​തെ​​​​​ന്ന് ആ​​​​​ചാ​​​​​ര്യ വി​​​​​നോ​​​​​ബ ഭാ​​​​​വെ പ​​​​​റ​​​​​യു​​​​​ക​​​​​യു​​​​​ണ്ടാ​​​​​യി.

വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​ശേ​​​​​ഷം, 2019ൽ 370, 35(​​​​​എ) വ​​​​​കു​​​​​പ്പു​​​​​ക​​​​​ൾ റ​​​​​ദ്ദാ​​​​​ക്കി​​​​​യ​​​​​ത് അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ര​​​​​ക്ത​​​​​സാ​​​​​ക്ഷി​​​​​ത്വ​​​​​ത്തി​​​​​ന് ന​​​​​ൽ​​​​​കി​​​​​യ ഏ​​​​​റ്റ​​​​​വും ഉ​​​​​ചി​​​​​ത​​​​​മാ​​​​​യ ശ്ര​​​​​ദ്ധാ​​​​​ഞ്ജ​​​​​ലി​​​​​യാ​​​​​യി​​​​​രു​​​​​ന്നെ​​ന്നും പ്ര​​ധാ​​ന​​മ​​ന്ത്രി പ​​റ​​ഞ്ഞു. ഡോ. ​​​​​മു​​​​​ഖ​​​​​ർ​​​​​ജി ഇ​​​​​ന്ത്യ​​​​​ക്കും ഇ​​​​​ന്ത്യ​​​​​ൻ മൂ​​​​​ല്യ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​മാ​​​​​ണ് പ്ര​​​​​ഥ​​​​​മ പ​​​​​രി​​​​​ഗ​​​​​ണ​​​​​ന ന​​​​​ൽ​​​​​കി​​​​​യി​​രു​​ന്ന​​ത്.

കോ​​​​​ൺ​​​​​ഗ്ര​​​​​സ് പാ​​​​​ർ​​​​​ട്ടി സ​​​​​ർ​​​​​വ​​​​​വ്യാ​​​​​പി​​​​​യാ​​​​​യി​​​​​രു​​​​​ന്ന കാ​​​​​ല​​​​​ത്ത് ന​​​​​മ്മു​​​​​ടെ സാം​​​​​സ്കാ​​​​​രി​​​​​ക വേ​​​​​രു​​​​​ക​​​​​ളോ​​​​​ട് ചേ​​​​​ർ​​​​​ന്നു​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്ന​​​​​തോ​​​​​ടൊ​​​​​പ്പം ഇ​​​​​ന്ത്യ​​​​​യു​​​​​ടെ പു​​​​​രോ​​​​​ഗ​​​​​തി​​​​​ക്കാ​​​​​യി സം​​​​​സാ​​​​​രി​​​​​ക്കാ​​​​​ൻ ബ​​​​​ദ​​​​​ൽ ശ​​ബ്‌​​ദം ഉ​​​​​യ​​​​​രേ​​​​​ണ്ട​​​​​ത് ഏ​​​​​റെ അ​​​​​നി​​​​​വാ​​​​​ര്യ​​​​​മാ​​​​​ണെ​​​​​ന്ന് തോ​​​​​ന്നി​​യ​​തി​​ന്‍റെ ഫ​​ല​​മാ​​യി​​രു​​ന്നു ഭാ​​​​​ര​​​​​തീ​​​​​യ ജ​​​​​ന​​​​​സം​​​​​ഘ​​ത്തി​​ന്‍റെ രൂ​​​​​പീ​​​​​ക​​​​​ര​​ണം.

ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ആ​​​​​ദ്യ​​​​​ത്തെ വ്യ​​​​​വ​​​​​സാ​​​​​യ-​​​​​വി​​​​​ത​​​​​ര​​​​​ണ മ​​​​​ന്ത്രി​​​​​യെ​​​​​ന്ന നി​​​​​ല​​​​​യി​​​​​ലു​​​​​ള്ള ഡോ. ​​​​​ശ്യാ​​​​​മ​​​​​പ്ര​​​​​സാ​​​​​ദ് മു​​​​​ഖ​​​​​ർ​​​​​ജി​​​​​യു​​​​​ടെ കാ​​​​​ലാ​​​​​വ​​​​​ധി, വി​​​​​ക​​​​​സ​​​​​ന​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ കാ​​​​​ഴ്ച​​​​​പ്പാ​​​​​ട് എ​​​​​ത്ര​​​​​ത്തോ​​​​​ളം സ​​​​​മ​​​​​ഗ്ര​​​​​വും മാ​​​​​നു​​​​​ഷി​​​​​ക​​​​​വു​​​​​മാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്ന് വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​താ​​​​​യി​​​​​രു​​​​​ന്നു. പു​​​​​തു​​​​​താ​​​​​യി സ്വാ​​​​​ത​​​​​ന്ത്ര്യം നേ​​​​​ടി​​​​​യ ഒ​​​​​രു രാ​​​ഷ്‌​​​ട്ര​​​​​ത്തി​​​​​ന് അ​​​​​ന്ത​​​സും അ​​​​​വ​​​​​സ​​​​​ര​​​​​ങ്ങ​​​​​ളും ആ​​​​​ത്മ​​​​​വി​​​​​ശ്വാ​​​​​സ​​​​​വും തി​​​​​രി​​​​​കെ ന​​​​​ൽ​​​​​കാ​​​​​നു​​​​​ള്ള മാ​​​​​ർ​​​​​ഗ​​​​​മാ​​​​​യാ​​​​​ണ് അ​​​​​ദ്ദേ​​​​​ഹം വ്യ​​​​​വ​​​​​സാ​​​​​യ​​​​​ത്തെ വീ​​​​​ക്ഷി​​​​​ച്ച​​​​​ത്.

ഇ​​​​​ന്ത്യ​​​​​യു​​​​​ടെ സാം​​​​​സ്കാ​​​​​രി​​​​​ക പാ​​​​​ര​​​​​മ്പ​​​​​ര്യം സം​​​​​വാ​​​​​ദ​​​​​ങ്ങ​​​​​ളെ​​​​​യും ച​​​​​ർ​​​​​ച്ച​​​​​ക​​​​​ളെ​​​​​യും പ​​​​​ണ്ടു​​​​​മു​​​​​ത​​​​​ലേ ആ​​​​​ഘോ​​​​​ഷ​​​​​മാ​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ള്ള​​​​​താ​​​​​ണ്. ഡോ. ​​​​​മു​​​​​ഖ​​​​​ർ​​​​​ജി ഈ ​​​​​ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ മ​​​​​നോ​​​​​ഭാ​​​​​വം ഉ​​​​​ൾ​​​​​ക്കൊ​​​​​ണ്ട വ്യ​​​​​ക്തി​​​​​യാ​​​​​യി​​​​​രു​​ന്നെ​​ന്ന് മോ​​ദി ഓ​​ർ​​മി​​ച്ചു. മാ​​​​​നു​​​​​ഷി​​​​​ക പ​​​​​രി​​​​​ഗ​​​​​ണ​​​​​ന​​​​​ക​​​​​ളാ​​​​​ലു​​​​​ള്ള പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലും ഡോ. ​​​​​മു​​​​​ഖ​​​​​ർ​​​​​ജി ഏ​​​​​റെ ശ്ര​​​​​ദ്ധേ​​​​​യ​​​​​നാ​​​​​യി​​​​​രു​​​​​ന്നു.

വി​​​​​ക​​​​​സി​​​​​ത ഇ​​​​​ന്ത്യ എ​​​​​ന്ന ല​​​​​ക്ഷ്യ​​​​​ത്തി​​​​​ലേ​​​​​ക്ക് രാ​​​​​ജ്യം മു​​​​​ന്നേ​​​​​റു​​​​​മ്പോ​​​​​ൾ, അ​​​​​ദ്ദേ​​​​​ഹം അ​​​​​ത്ര​​​​​മേ​​​​​ൽ ആ​​​​​ഴ​​​​​ത്തി​​​​​ൽ വി​​​​​ശ്വ​​​​​സി​​​​​ച്ചി​​​​​രു​​​​​ന്ന ക​​​​​രു​​​​​ത്തു​​​​​റ്റ​​​​​തും അ​​​​​വി​​​​​ഭാ​​​​​ജ്യ​​​​​വും ആ​​​​​ത്മ​​​​​വി​​​​​ശ്വാ​​​​​സ​​​​​മു​​​​​ള്ള​​​​​തും കാ​​​​​രു​​​​​ണ്യ​​​​​മു​​​​​ള്ള​​​​​തു​​​​​മാ​​​​​യ ഇ​​​​​ന്ത്യ കെ​​​​​ട്ടി​​​​​പ്പ​​​​​ടു​​​​​ക്കാ​​​​​ൻ ഓ​​​​​രോ ദി​​​​​വ​​​​​സ​​​​​വും പ​​​​​രി​​​​​ശ്ര​​​​​മി​​​​​ക്കു​​​​​ക എ​​​​​ന്ന​​​​​താ​​​​​ണ് നാം ​​​​​അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന് ന​​​​​ൽ​​​​​കു​​​​​ന്ന ഏ​​​​​റ്റ​​​​​വും മി​​​​​ക​​​​​ച്ച ശ്ര​​​​​ദ്ധാ​​​​​ഞ്ജ​​​​​ലി​​യെ​​ന്ന് പ്ര​​ധാ​​ന​​മ​​ന്ത്രി ചൂ​​ണ്ടി​​ക്കാ​​ട്ടി. ഇ​​​​​ന്ന​​​​​ത്തെ യു​​​​​വാ​​​​​ക്ക​​ൾ ഈ ​​​​​അ​​​​​വ​​​​​സ​​​​​ര​​​​​ത്തി​​​​​നൊ​​​​​ത്തു​​​​​യ​​​​​ർ​​​​​ന്ന് കൃ​​​​​ത്യ​​​​​മാ​​​​​യി അ​​​​​തു ചെ​​​​​യ്യു​​​​​മെ​​​​​ന്ന് പൂ​​​​​ർ​​​​​ണ വി​​​​​ശ്വാ​​​​​സ​​​​​മു​​​​​ണ്ടെ​​ന്നും ന​​രേ​​ന്ദ്ര മോ​​ദി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

National

പ്ര​ധാ​ന​മ​ന്ത്രി മൗ​നം വെ​ടി​യ​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ സം​ഭാ​വ​ന​ത്ത​ട്ടി​പ്പി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മൗ​നം വെ​ടി​യ​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്. പ്ര​ധാ​ന​മ​ന്ത്രി നേ​രി​ട്ട് ഭൂ​മി​പൂ​ജി​യും പ്രാ​ണ​പ്ര​തി​ഷ്ഠ​യും ന​ട​ത്തി​യ ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന ത​ട്ടി​പ്പി​ൽ അ​ദ്ദേ​ഹം എ​ന്തു​കൊ​ണ്ടാ​ണ് പ്ര​തി​ക​രി​ക്കാ​ത്ത​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി മൗ​നം വെ​ടി​ഞ്ഞ് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു മാ​പ്പ് പ​റ​യ​ണ​മെ​ന്നും കോ​ൺ​ഗ്ര​സി​ന്‍റെ സ​മൂ​ഹ​മാ​ധ്യ​മ അ​ധ്യ​ക്ഷ​യും ദേ​ശീ​യ വ​ക്താ​വു​മാ​യ സു​പ്രി​യ ശ്രീ​നേ​ഥ് കോ​ൺ​ഗ്ര​സ് കാ​ര്യാ​ല​യ​ത്തി​ൽ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ക്ഷേ​ത്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നും കൊ​ടി​യേ​റ്റി​നും നേ​തൃ​ത്വം കൊ​ടു​ത്ത പ്ര​ധാ​ന​മ​ന്ത്രി ത​ന്നെ​യാ​ണ് ക്ഷേ​ത്ര​ത്തി​ന്‍റെ ട്ര​സ്റ്റി​നു 2020 ഫെ​ബ്രു​വ​രി​യി​ൽ രൂ​പം കൊ​ടു​ത്ത​ത്. ആ​ർ​എ​സ്എ​സു​മാ​യി ബ​ന്ധ​മു​ള്ള​വ​രാ​ണ് ട്ര​സ്റ്റി​ൽ നി​യ​മി​ക്ക​പ്പെ​ട്ട​ത്. എ​ന്നാ​ൽ, ട്ര​സ്റ്റ് വി​വ​രാ​വ​കാ​ശ​നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ​പ്പെ​ട്ടി​ല്ല. ട്ര​സ്റ്റ് ഉ​ട​ൻ​ത​ന്നെ പി​രി​ച്ചു​വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട കോ​ൺ​ഗ്ര​സ് നേ​താ​വ് ട്ര​സ്റ്റി​ലെ എ​ല്ലാ മു​തി​ർ​ന്ന ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രേ​യും എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

വി​ഷ​യ​ത്തി​ൽ യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ൽ രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് വെ​ബ്സൈ​റ്റി​ലൂ​ടെ പ​ര​സ്യ​മാ​ക്ക​ണ​മെ​ന്നും ക്ഷേ​ത്ര​ത്തി​നു സം​ഭാ​വ​ന​യാ​യി ല​ഭി​ച്ച സ്വ​ത്തു​ക്ക​ളി​ൽ സ്വ​ത​ന്ത്ര ഓ​ഡി​റ്റ് ന​ട​ത്ത​ണ​മെ​ന്നും സു​പ്രി​യ ആ​വ​ശ്യ​പ്പെ​ട്ടു.

ത​ട്ടി​പ്പി​ൽ സു​പ്രീം​കോ​ട​തി സി​റ്റിം​ഗ് ജ​ഡ്ജി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു കോ​ൺ​ഗ്ര​സ് വീ​ണ്ടും ആ​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. അ​യോ​ധ്യ​യി​ലെ ക്ഷേ​ത്രം സ​ന്ദ​ർ​ശി​ക്കു​ന്ന​ത് ത​ട​യാ​ൻ ഉ​ത്ത​ർ​പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ അ​ജ​യ് റാ​യ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ഹൗ​സ് അ​റ​സ്റ്റി​നു വി​ധേ​യ​മാ​ക്കി​യ​ത് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ശ​ബ്ദം ഇ​ല്ലാ​താ​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്നും സു​പ്രി​യ ശ്രീ​നേ​ഥ് കു​റ്റ​പ്പെ​ടു​ത്തി.

 

National

കേ​ന്ദ്ര മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന നീ​ളു​ന്നു; സെ​പ്റ്റം​ബ​ർ-​ഒ​ക്ടോ​ബ​ർ മാ​സ​ങ്ങ​ളി​ലേ​ക്ക് മാ​റി​യേ​ക്കു​മെ​ന്ന് സൂ​ച​ന

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന​യും വി​പു​ലീ​ക​ര​ണ​വും പാ​ർ​ല​മെ​ന്‍റി​ന്‍റെ വ​രാ​നി​രി​ക്കു​ന്ന വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ന് മു​ൻ​പ് ഉ​ണ്ടാ​യേ​ക്കി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട്. ജൂ​ലൈ 20-ഓ​ടെ ആ​രം​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ൽ നി​ർ​ണാ​യ​ക നി​യ​മ​നി​ർ​മാ​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​ണ് സ​ർ​ക്കാ​ർ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മ​ന്ത്രി​സ​ഭാ മാ​റ്റ​ങ്ങ​ൾ സെ​പ്റ്റം​ബ​ർ-​ഒ​ക്ടോ​ബ​ർ മാ​സ​ങ്ങ​ളി​ലേ​ക്ക് നീ​ണ്ടു​പോ​യേ​ക്കു​മെ​ന്നാ​ണ് ഉ​ന്ന​ത വൃ​ത്ത​ങ്ങ​ളി​ൽ നി​ന്നു​ള്ള സൂ​ച​ന​ക​ൾ.

'ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്', മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം തു​ട​ങ്ങി​യ അ​തി​നി​ർ​ണാ​യ​ക ബി​ല്ലു​ക​ൾ വ​രാ​നി​രി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ പാ​സാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. നി​ല​വി​ൽ ഇ​രു​സ​ഭ​ക​ളി​ലും ഭ​ര​ണ​പ​ക്ഷ​ത്തി​ന് മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷം ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ, വോ​ട്ടെ​ടു​പ്പി​ന് തൊ​ട്ടു​മു​ൻ​പ് മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത് ഭ​ര​ണ​ക​ക്ഷി​ക്കു​ള്ളി​ൽ അ​തൃ​പ്തി​ക്ക് കാ​ര​ണ​മാ​യേ​ക്കാ​മെ​ന്ന് നേ​തൃ​ത്വം വി​ല​യി​രു​ത്തു​ന്നു. മ​ന്ത്രി​സ്ഥാ​ന​ത്ത് നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ടു​ന്ന പ്ര​മു​ഖ നേ​താ​ക്ക​ൾ നി​ർ​ണാ​യ​ക വോ​ട്ടെ​ടു​പ്പു​ക​ളി​ൽ പാ​ർ​ട്ടി​ക്ക് ത​ല​വേ​ദ​ന​യാ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​ണ് ഈ ​നീ​ക്കം. കൂ​ടാ​തെ, സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം വ​രാ​നി​രി​ക്കു​ന്ന മ​ന്ത്രി​സ്ഥാ​ന​ങ്ങ​ൾ ഒ​രു 'വി​ല​പേ​ശ​ൽ ത​ന്ത്ര​മാ​യി' ഉ​പ​യോ​ഗി​ച്ച് സ​ഖ്യ​ക​ക്ഷി​ക​ളു​ടെ​യും മ​റ്റ് പാ​ർ​ട്ടി​ക​ളു​ടെ​യും പി​ന്തു​ണ ഉ​റ​പ്പാ​ക്കാ​നും ഇ​ത് സ​ർ​ക്കാ​രി​നെ സ​ഹാ​യി​ക്കും.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഔ​ദ്യോ​ഗി​ക തി​ര​ക്കു​ക​ളും മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ട​ന​യു​ടെ കാ​ല​താ​മ​സ​ത്തി​ന് കാ​ര​ണ​മാ​യി വി​ല​യി​രു​ത്തു​ന്നു​ണ്ട്. ജൂ​ലൈ ഒ​ന്ന് മു​ത​ൽ മൂ​ന്ന് വ​രെ ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഇ​ന്ത്യ​ൻ സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി തി​ര​ക്കി​ലാ​യി​രി​ക്കും. ജൂ​ലൈ 4-ന് ​അ​ദ്ദേ​ഹം രാ​ജ​സ്ഥാ​ൻ സ​ന്ദ​ർ​ശി​ക്കും. തു​ട​ർ​ന്ന് ജൂ​ലൈ 6 മു​ത​ൽ 11 വ​രെ ഇ​ന്തോ​നേ​ഷ്യ, ഓ​സ്‌​ട്രേ​ലി​യ, ന്യൂ​സി​ലാ​ൻ​ഡ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള വി​ദേ​ശ​പ​ര്യ​ട​ന​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജൂ​ലൈ 5 മാ​ത്ര​മാ​ണ് ഡ​ൽ​ഹി​യി​ൽ ല​ഭ്യ​മാ​യി​ട്ടു​ള്ള ഏ​ക ദി​വ​സം.

 

National

സെ​ഷെ​ൽ​സ് സ​ന്ദ​ർ​ശ​ന​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് പു​റ​പ്പെ​ടും

ന്യൂ​ഡ​ൽ​ഹി: ര​ണ്ടു​ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് സെ​ഷെ​ൽ​സി​ലേ​ക്ക് പു​റ​പ്പെ​ടും. രാ​വി​ലെ ഒ​ൻ​പ​തി​ന് ഡ​ൽ​ഹി​യി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന പ്ര​ധാ​ന​മ​ന്ത്രി ഉ​ച്ച​യ്ക്ക് 1.15ന് ​സെ​ഷെ​ൽ​സ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തും.

തു​ട​ർ​ന്ന് സെ​ഷെ​ൽ​സ് നാ​ഷ​ണ​ൽ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ൽ വൃ​ക്ഷ​ത്തൈ ന​ട്ട് സ​ന്ദ​ർ​ശ​നം തു​ട​ങ്ങും. വൈ​കി​ട്ട് സെ​ഷെ​ൽ​സ് കോ​സ്റ്റ് ഗാ​ർ​ഡ് ബേ​സി​ലെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി, രാ​ത്രി പ്ര​സി​ഡ​ന്‍റ് പാ​ട്രി​ക് ഹെ​ർ​മി​നി ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ഔ​ദ്യോ​ഗി​ക വി​രു​ന്നി​ലും പ​ങ്കെ​ടു​ക്കും. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധം കൂ​ട്ടി ഉ​റ​പ്പി​ക്കാ​നാ​ണ് സ​ന്ദ​ർ​ശ​നം.

Kerala

എ​ഫ്സി​ആ​ർ​എ ച​ട്ട​ഭേ​ദ​ഗ​തി; കെ.​സി.വേ​ണു​ഗോ​പാ​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു

തി​രു​വ​ന​ന്ത​പു​രം: എ​ഫ്സി​ആ​ർ​എ ച​ട്ട​ഭേ​ദ​ഗ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ.​സി.​വേ​ണു​ഗോ​പാ​ൽ എം​പി പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു. ഭേ​ദ​ഗ​തി രാ​ജ്യ​ത്തെ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ ഹ​നി​ക്കു​ന്ന​താ​ണെ​ന്ന് ന​രേ​ന്ദ്ര മോ​ദി​ക്ക​യ​ച്ച ക​ത്തി​ൽ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം ഉ​യ​രു​മ്പോ​ഴും നി​യ​മ ഭേ​ദ​ഗ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ. ച​ട്ട​ങ്ങ​ളി​ൽ വ​രു​ത്തി​യ പു​തി​യ മാ​റ്റ​ങ്ങ​ൾ പ്ര​ത്യേ​ക​മാ​യി ആ​രെ​യും ല​ക്ഷ്യം വെ​ച്ചു​ള്ള​ത​ല്ലെ​ന്നും സു​താ​ര്യ​ത ഉ​റ​പ്പാ​ക്കാ​നാ​ണെ​ന്നു​മാ​ണ് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ളു​ടെ വി​ശ​ദീ​ക​ര​ണം.

വി​ഷ​യം വ​രാ​നി​രി​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ സ​ജീ​വ​മാ​യി ഉ​ന്ന​യി​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ തീ​രു​മാ​നം. ഇ​തു ച​ർ​ച്ച ചെ​യ്യാ​ൻ ഇ​ന്ത്യാ സ​ഖ്യം ഉ​ട​ൻ യോ​ഗം ചേ​രു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

National

നീ​റ്റ് പ​രീ​ക്ഷാ​ർ​ത്ഥി​ക​ൾ​ക്ക് ത​ട​സ​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കാ​ത്തി​രു​ന്ന് പ്ര​ധാ​ന​മ​ന്ത്രി മോ​ദി

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് പ​രീ​ക്ഷ എ​ഴു​തു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് യാ​ത്രാ ത​ട​സ​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും മ​ട​ങ്ങു​ന്ന​ത് വൈ​കി​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 1:15 ഓ​ടെ ഡ​ൽ​ഹി​യി​ൽ തി​രി​ച്ചെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലേ​ക്ക് ഉ​ട​ൻ മ​ട​ങ്ങു​ന്ന​തി​ന് പ​ക​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ന്നെ തു​ട​രാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ച്ച​യ്ക്ക് 2 മ​ണി​ക്ക് നീ​റ്റ് പ​രീ​ക്ഷ ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ, വി​വി​ഐ​പി യാ​ത്രാ പ്രോ​ട്ടോ​ക്കോ​ൾ കാ​ര​ണം റോ​ഡു​ക​ളി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​കാ​നും വി​ദ്യാ​ർ​ത്ഥി​ക​ൾ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്താ​ൻ വൈ​കാ​നും സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്നു. ഇ​ത് മു​ന്നി​ൽ​ക്ക​ണ്ടാ​ണ് പ​രീ​ക്ഷാ​ർ​ത്ഥി​ക​ളു​ടെ യാ​ത്ര സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ത​ന്‍റെ മ​ട​ക്കം വൈ​കി​പ്പി​ച്ച​തെ​ന്ന് ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Kerala

രാ​ജ്യം യോ​ഗാ​ദി​ന നി​റ​വി​ൽ; യു​വാ​ക്ക​ൾ​ക്ക് നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: അ​ന്താ​രാ​ഷ്ട്ര യോ​ഗാ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തു​ട​നീ​ളം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ ന​ട​ത്തി. കോ​ൽ​ക്ക​ത്ത​യി​ലെ റെ​ഡ് റോ​ഡി​ൽ ന​ട​ന്ന യോ​ഗാ​ച​ര​ണ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ങ്കെ​ടു​ത്തു. അ​തി​രാ​വി​ലെ ത​ന്നെ ആ​രം​ഭി​ച്ച യോ​ഗാ​ഭ്യാ​സ ച​ട​ങ്ങു​ക​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് പ്ര​ധാ​ന​മ​ന്ത്രി​ക്കൊ​പ്പം അ​ണി​ചേ​ർ​ന്ന​ത്.

യോ​ഗ​യു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും അ​ത് ജീ​വി​ത​ച​ര്യ​യാ​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും യു​വാ​ക്ക​ൾ​ക്ക് പ്ര​ധാ​ന​മ​ന്ത്രി പ്ര​ത്യേ​ക നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി. ആ​രോ​ഗ്യ​ക​ര​മാ​യ വാ​ർ​ദ്ധ​ക്യം യോ​ഗ​യി​ലൂ​ടെ എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ യോ​ഗാ​ച​ര​ണ​ത്തി​ന് ഊ​ന്ന​ൽ ന​ൽ​കു​ന്ന മു​ഖ്യ സ​ന്ദേ​ശം.

സാം​സ്കാ​രി​ക മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡ​ൽ​ഹി​യി​ലെ ചെ​ങ്കോ​ട്ട, ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഹ​രി​ദ്വാ​ർ, ഒ​ഡീ​ഷ​യി​ലെ കോ​ണാ​ർ​ക്, ത​മി​ഴ്നാ​ട്ടി​ലെ മ​ഹാ​ബ​ലി​പു​രം തു​ട​ങ്ങി രാ​ജ്യ​ത്തെ പ്ര​ധാ​ന​പ്പെ​ട്ട 100 ച​രി​ത്ര-​സാം​സ്കാ​രി​ക കേ​ന്ദ്ര​ങ്ങ​ളി​ൽ ഈ ​ദി​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യം വി​ളി​ച്ചോ​തു​ന്ന ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. ദേ​ശീ​യ​ത​ല​ത്തി​ലു​ള്ള ആ​ഘോ​ഷ​ങ്ങ​ൾ​ക്കൊ​പ്പം കേ​ര​ള​വും യോ​ഗ ദി​ന​ത്തെ വ​ര​വേ​ൽ​ക്കു​ക​യാ​ണ്.

സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലും വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ​രി​പാ​ടി​ക​ളി​ൽ മ​ന്ത്രി​മാ​ർ ഉ​ൾ​പ്പ​ടെ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

International

സ്ലൊ​വാ​ക്യ​യു​ടെ പ​ര​മോ​ന്ന​ത ദേ​ശീ​യ ബ​ഹു​മ​തി ന​രേ​ന്ദ്ര മോ​ദി​ക്ക് 

ബ്രാ​റ്റി​സ്‌​ലാ​വ: സ്ലൊ​വാ​ക്യ​യു​ടെ പ​ര​മോ​ന്ന​ത ദേ​ശീ​യ ബ​ഹു​മ​തി​യാ​യ ‘ഓ​ർ​ഡ​ർ ഓ​ഫ് ദി ​വൈ​റ്റ് ഡ​ബി​ൾ ക്രോ​സ്, ഫ​സ്റ്റ് ക്ലാ​സ്’ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് സ​മ്മാ​നി​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി​ബ​ന്ധം ശ​ക്ത​മാ​ക്കു​ന്ന​തി​നും സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് ഈ ​ബ​ഹു​മ​തി സ​മ്മാ​നി​ച്ച​ത്. പ്രാ​ദേ​ശി​ക സ​മ​യം തി​ങ്ക​ളാ​ഴ്ച ന​ട​ന്ന പ്ര​ത്യേ​ക ച​ട​ങ്ങി​ൽ സ്ലൊ​വാ​ക്യ​ൻ പ്ര​സി​ഡ​ന്‍റ് പീ​റ്റ​ർ പെ​ല്ലെ​ഗ്രി​നി​യാ​ണ് പു​ര​സ്കാ​രം സ​മ്മാ​നി​ച്ച​ത്.

പു​ര​സ്കാ​ര​ത്തി​ന് സ്ലൊ​വാ​ക്യ​ൻ പ്ര​സി​ഡ​ന്‍റ് പീ​റ്റ​ർ പെ​ല്ലെ​ഗ്രി​നി​ക്കും രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്കും ന​രേ​ന്ദ്ര മോ​ദി ന​ന്ദി അ​റി​യി​ച്ചു. 140 കോ​ടി ഇ​ന്ത്യ​ക്കാ​ർ​ക്ക് അ​ദ്ദേ​ഹം പു​ര​സ്കാ​രം സ​മ​ർ​പ്പി​ച്ചു. ഈ ​ബ​ഹു​മ​തി ഇ​ന്ത്യ​ൻ ജ​ന​ത​യ്ക്ക് അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്. ഇ​രു രാ​ജ്യ​ങ്ങ​ളെ​യും ഒ​ന്നി​പ്പി​ക്കു​ന്ന ശ​ക്ത​മാ​യ സൗ​ഹൃ​ദ​ത്തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണി​തെന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ഇ​ന്ത്യ​യും സ്ലൊ​വാ​ക്യ​യും ത​മ്മി​ലു​ള്ള ശാ​ശ്വ​ത സൗ​ഹൃ​ദ​ത്തി​ന്‍റെ പ്ര​തീ​ക​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

International

ജി 7 ​ഉ​ച്ച​കോ​ടി; മോ​ദി-​ട്രം​പ് കൂ​ടി​ക്കാ​ഴ്ച നാ​ളെ

പാ​രി​സ്: ജി 7 ​ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ഫ്രാ​ൻ​സി​ലെ​ത്തി​യ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നാ​ളെ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 6.30ഓ​ടെ​യാ​ണ് കൂ​ടി​ക്കാ​ഴ്ച.

ത​ർ​ക്ക​വി​ഷ​യ​ങ്ങ​ളി​ലും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വ്യാ​പാ​ര ക​രാ​റി​ലും മോ​ദി​യും ട്രം​പും ച​ർ​ച്ച ന​ട​ത്തി​യേ​ക്കും. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ അ​ക​ൽ​ച്ച നി​ല​നി​ൽ​ക്കെ​യാ​ണ് മോ​ദി​യും ട്രം​പും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച.

കൂ​ടി​ക്കാ​ഴ്ച​യി​ൽ വ്യാ​പാ​ര ക​രാ​ർ, അ​മേ​രി​ക്ക​യു​ടെ തീ​രു​വ ന​യം, ഊ​ർ​ജ​സു​ര​ക്ഷ, പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷാ​വ​സ്ഥ, ഇ​ന്ത്യ​ൻ നാ​വി​ക​ർ​ക്ക് നേ​രെ​യു​ള്ള ആ​ക്ര​മ​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​യാ​കു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

പ​ശ്ചി​മേ​ഷ്യ​യി​ൽ സ​മാ​ധാ​നം പു​ന​സ്ഥാ​പി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും ആ​ഗോ​ള എ​ണ്ണ​വി​ത​ര​ണ ശൃം​ഖ​ല​യെ ബാ​ധി​ക്കു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ളും ച​ർ​ച്ച​യാ​യേ​ക്കും.

 

International

സമഗ്ര മേഖലകളിലും സഹകരണത്തിന് ഇന്ത്യ-സ്ലൊവാക്യ ധാരണ

ബ്രാ​​​റ്റി​​​സ്ലാ​​​വ: ഇ​​​ന്ത്യ​​​യും സ്ലൊവാ​​​ക്യ​​​യും ത​​​മ്മി​​​ലു​​​ള്ള ഉ​​​ഭ​​​യ​​​ക​​​ക്ഷി ബ​​​ന്ധം സ​​​മ​​​ഗ്ര​​​പ​​​ങ്കാ​​​ളി​​​ത്ത പ​​​ദ​​​വി​​​യി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്തി.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി​​​യും സ്ലൊ​​​വാ​​​ക്യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി റോ​​​ബ​​​ർ​​​ട്ട് ഫി​​​ക്കോ​​​യും ത​​​മ്മി​​​ൽ ബ്രാ​​​റ്റി​​​സ്ലാ​​​വ​​​യി​​​ൽ ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ലാ​​​ണ് ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​യ തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​യ​​​ത്.

സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ, പ്ര​​​തി​​​രോ​​​ധം, വ്യാ​​​പാ​​​രം തു​​​ട​​​ങ്ങി​​​യ പ്ര​​​ധാ​​​ന​​​ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള സ​​​ഹ​​​ക​​​ര​​​ണം കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​ക്കാ​​​ൻ ഇ​​​രു​​​നേ​​​താ​​​ക്ക​​​ളും ധാ​​​ര​​​ണ​​​യിലായി.

സാ​​​മ്പ​​​ത്തി​​​ക-​​​വ്യാ​​​പാ​​​ര സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ൽ പു​​​രോ​​​ഗ​​​തി​​​യു​​​ണ്ടെ​​​ങ്കി​​​ലും ഇ​​​നി​​​യും ഏ​​​റെ മു​​​ന്നോ​​​ട്ടു​​​ പോ​​​കാ​​​നു​​​ണ്ടെ​​​ന്ന് മോ​​​ദി പ​​​റ​​​ഞ്ഞു. പ്ര​​​തി​​​രോ​​​ധ സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​നു​​​ള്ള താ​​​ത്പ​​​ര്യ​​​പ​​​ത്രം ഉ​​​ൾ​​​പ്പെടെ ഡി​​​ജി​​​റ്റ​​​ൽ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ, സൈ​​​ബ​​​ർ സു​​​ര​​​ക്ഷ, ശാ​​​സ്ത്ര​​​ഗ​​​വേ​​​ഷ​​​ണം, ആ​​​ണ​​​വോ​​​ർ​​​ജം തു​​​ട​​​ങ്ങിയ മേഖലകളിലെ സഹകരണവുമായി ബന്ധപ്പെട്ട ക​​​രാ​​​റു​​​ക​​​ളി​​​ൽ ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ഒ​​​പ്പു​​​വ​​​ച്ചു.

National

ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം പ്ര​ധാ​ന​മ​ന്ത്രി; ന​രേ​ന്ദ്ര മോ​ദി​യെ അ​ഭി​ന​ന്ദി​ച്ച് ഡോ​ണ​ൾ​ഡ് ട്രം​പ്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം തു​ട​ർ​ച്ച​യാ​യി അ​ധി​കാ​ര​ത്തി​ലി​രു​ന്ന തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​ധാ​ന​മ​ന്ത്രി എ​ന്ന ച​രി​ത്ര നേ​ട്ടം കൈ​വ​രി​ച്ച ന​രേ​ന്ദ്ര മോ​ദി​യെ അ​ഭി​ന​ന്ദി​ച്ച് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ജൂ​ൺ 10-ഓ​ടെ തു​ട​ർ​ച്ച​യാ​യി 4,399 ദി​വ​സ​ങ്ങ​ൾ ഭ​ര​ണ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ന​രേ​ന്ദ്ര മോ​ദി ഈ ​അ​പൂ​ർ​വ്വ റെ​ക്കോ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യ​ത്.

അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ നി​ര​വ​ധി ലോ​ക​നേ​താ​ക്ക​ൾ മോ​ദി​ക്ക് ആ​ശം​സ​ക​ൾ അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഡൊ​ണാ​ൾ​ഡ് ട്രം​പും അ​ഭി​ന​ന്ദ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.​ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ൽ ഇ​തി​നു​മു​മ്പ് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു​വും ഇ​ന്ദി​രാ ഗാ​ന്ധി​യും ദീ​ർ​ഘ​കാ​ലം പ്ര​ധാ​ന​മ​ന്ത്രി പ​ദ​വി അ​ല​ങ്ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും, ഒ​ന്നി​ട​വി​ട്ട ഘ​ട്ട​ങ്ങ​ളി​ല​ല്ലാ​തെ 'തു​ട​ർ​ച്ച​യാ​യി' ഏ​റ്റ​വും കൂ​ടു​ത​ൽ ദി​വ​സം രാ​ജ്യം ഭ​രി​ച്ച തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നേ​താ​വ് എ​ന്ന പ​ദ​വി​യാ​ണ് ഇ​പ്പോ​ൾ ന​രേ​ന്ദ്ര മോ​ദി​യെ തേ​ടി​യെ​ത്തി​യി​രി​ക്കു​ന്ന​ത്.

2014 മേ​യ് മാ​സ​ത്തി​ൽ ആ​ദ്യ​മാ​യി അ​ധി​കാ​ര​മേ​റ്റ​ത് മു​ത​ൽ നി​ല​വി​ലു​ട​നീ​ളം തു​ട​ർ​ച്ച​യാ​യ മൂ​ന്ന് ഭ​ര​ണ​കാ​ല​യ​ള​വു​ക​ളി​ലാ​യി അ​ദ്ദേ​ഹം ഈ ​പ​ദ​വി​യി​ൽ തു​ട​രു​ക​യാ​ണ്. ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള ശ​ക്ത​മാ​യ ത​ന്ത്ര​പ്ര​ധാ​ന പ​ങ്കാ​ളി​ത്ത​ത്തെ​യും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ത്തെ​യും അ​ടി​വ​ര​യി​ടു​ന്ന​താ​ണ് ട്രം​പി​ന്‍റെ ഈ ​അ​ഭി​ന​ന്ദ​ന സ​ന്ദേ​ശം. ആ​ഗോ​ള​ത​ല​ത്തി​ൽ മോ​ദി​യു​ടെ നേ​തൃ​ത്വ പാ​ട​വ​ത്തി​നു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ് ഈ ​സ​ന്ദേ​ശ​ത്തെ രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്ന​ത്. കൂ​ടു​ത​ൽ ലോ​ക​രാ​ജ്യ ത​ല​വ​ന്മാ​രും വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഔ​ദ്യോ​ഗി​ക​മാ​യി ആ​ശം​സ​ക​ൾ അ​റി​യി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

National

സ​ത്യം ഇ​ല്ലാ​താ​കു​ന്നി​ല്ല; മോ​ദി സ​ർ​ക്കാ​ർ എ​ല്ലാ മേ​ഖ​ല​ക​ളി​ലും പ​രാ​ജ​യ​മെ​ന്ന് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ.12 വ​ർ​ഷ​ത്തി​നി​ട​യി​ൽ മോ​ദി സ​ർ​ക്കാ​ർ വെ​റും മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ക്കു​ക​യ​ല്ലാ​തെ മ​റ്റൊ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്ന് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പ​റ​ഞ്ഞു.

ച​രി​ത്ര​ത്തെ വ​ള​ച്ചൊ​ടി​ച്ച​തു​കൊ​ണ്ടോ വി​ക​ല​മാ​ക്കി​യ​തു​കൊ​ണ്ടോ സ​ത്യം ഇ​ല്ലാ​താ​കു​ന്നി​ല്ല. ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന​ത് പ​ണ്ഡി​റ്റ് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു​വാ​ണ്. ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം തു​ട​ർ​ച്ച​യാ​യി പ്ര​ധാ​ന​മ​ന്ത്രി പ​ദ​വി​യി​ലി​രു​ന്ന​തും നെ​ഹ്‌​റു​വാ​ണെ​ന്നും ഖാ​ർ​ഗെ പ​റ​ഞ്ഞു.

ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന ര​ണ്ടാ​മ​ത്തെ വ്യ​ക്തി ഇ​ന്ദി​രാ ഗാ​ന്ധി​യാ​ണ്. സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ലെ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്ക് ശേ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം തു​ട​ർ​ച്ച​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച പ്ര​ധാ​ന​മ​ന്ത്രി ആ​രാ​ണെ​ന്ന് തെ​ളി​യി​ക്കാ​ൻ ഇ​പ്പോ​ൾ ബി​ജെ​പി​ക്ക് പ​രി​ഹാ​സ്യ​മാ​യ പു​തി​യൊ​രു വി​ഭാ​ഗം ത​ന്നെ ക​ണ്ടെ​ത്തേ​ണ്ടി വ​ന്നി​രി​ക്കു​ക​യാ​ണെ​ന്ന് ഖാ​ർ​ഗെ പ​റ​ഞ്ഞു.

കേ​ന്ദ്ര​സ​ർ​ക്കാ​ർ എ​ല്ലാ മേ​ഖ​ല​ക​ളി​ലും വെ​റും പ്ര​ച​ര​ണ​ങ്ങ​ളും പ​രാ​ജ​യ​വും മാ​ത്ര​മാ​ണ്. ഇ​പ്പോ​ൾ നേ​ട്ട​ങ്ങ​ളു​ടെ പേ​രി​ൽ ഈ ​സ​ർ​ക്കാ​രി​ന് ബാ​ക്കി​യു​ള്ള​ത് ഇ​വ​ന്‍റ് മാ​നേ​ജ്‌​മെ​ന്‍റും കെ​ട്ടി​ച്ച​മ​ച്ച ക​ഥ​ക​ളും മാ​ത്ര​മാ​ണെ​ന്നും മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

National

എ​ൻ​ഡി​എ മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം നാ​ളെ

ന്യൂ​ഡ​ൽ​ഹി: എ​ൻ​ഡി​എ മു​ന്ന​ണി ഭ​ര​ണ​ത്തി​ൽ 12 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന​ത് പ്ര​മാ​ണി​ച്ച് മു​ന്ന​ണി​യി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ​യും ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ​യും യോ​ഗം നാ​ളെ ഡ​ൽ​ഹി​യി​ൽ ന​ട​ക്കും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​ൻ​ഡി​എ സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി​ക​ളു​ടെ നി​ർ​വ​ഹ​ണം, വി​ക​സി​ത ഭാ​ര​തം പ​ദ്ധ​തി​യു​ടെ പു​രോ​ഗ​തി, പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി​യി​ൽ​നി​ന്നു​യ​ർ​ന്നു​വ​ന്ന വെ​ല്ലു​വി​ളി​ക​ൾ എ​ന്നി​വ ച​ർ​ച്ച​യാ​കും.

കേ​ന്ദ്ര​വും സം​സ്ഥാ​ന​ങ്ങ​ളും ചേ​ർ​ന്ന് ന​ട​പ്പി​ലാ​ക്കി​യ വി​ക​സ​ന​പ​ദ്ധ​തി​ക​ളു​ടെ വി​ല​യി​രു​ത്ത​ലു​മു​ണ്ടാ​കും. കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന​യും ച​ർ​ച്ച ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ട്. എ​ൻ​ഡി​എ യോ​ഗ​ത്തി​നു​ശേ​ഷം നി​തി ആ​യോ​ഗി​ന്‍റെ ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലും പ്ര​ധാ​ന​മ​ന്ത്രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

Movies

ഇ​ന്ത്യ​ൻ സി​നി​മ​യ്ക്ക് നി​ക​ത്ത​നാ​കാ​ത്ത ന​ഷ്ടം; അ​നു​ശോ​ചി​ച്ച് മോ​ദി​യും രാ​ഹു​ലും

വൈ​വി​ധ്യ​മാ​ർ​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ​യും അ​വി​സ്മ​ര​ണീ​യ​മാ​യ പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ​യും ത​ന​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച അ​തു​ല്യ പ്ര​തി​ഭ​യാ​യി​രു​ന്നു സ​ലിം​കു​മാ​റെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി എ​ക്സി​ൽ കു​റി​ച്ചു.

ദു​ഖ​ത്തി​ന്‍റെ ഈ ​വേ​ള​യി​ൽ ത​ന്‍റെ ചി​ന്ത​ക​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തോ​ടും എ​ണ്ണ​മ​റ്റ ആ​രാ​ധ​ക​രോ​ടു​മൊ​പ്പ​മാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു.

സ​ലിം​കു​മാ​റി​ന്‍റെ വി​യോ​ഗം ഇ​ന്ത്യ​ൻ സി​നി​മ​യ്ക്ക് നി​ക​ത്താ​നാ​കാ​ത്ത ന​ഷ്‌​ട​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. മ​ല​യാ​ള സി​നി​മ​യി​ലെ അ​തി​കാ​യ​നാ​യി​രു​ന്നു സ​ലിം​കു​മാ​റെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി എ​ക്സി​ൽ കു​റി​ച്ചു.

National

സി​ബി​എ​സ്ഇ പ​രീ​ക്ഷാ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം; മോ​ദി ഇ​ട​പെ​ട്ട​തി​ന് പി​ന്നാ​ലെ കൂ​ട്ട​ന​ട​പ​ടി

ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ പ​രീ​ക്ഷാ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്നു​വ​ന്ന വി​വാ​ദ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ കൂ​ട്ട ന​ട​പ​ടി. ചെ​യ​ർ​മാ​ൻ രാ​ഹു​ൽ സിം​ഗ്, സെ​ക്ര​ട്ട​റി ഹി​മാ​ൻ​ഷൂ ഗു​പ്ത എ​ന്നി​വ​രെ സ്ഥ​ലം മാ​റ്റി.

വി​വാ​ദ​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നേ​രി​ട്ട് ഇ​ട​പെ​ട്ട​തി​ന് പി​ന്നാ​ല​യാ​ണ് ന​പ​ടി​യു​ണ്ടാ​യ​ത്. ചെ​യ​ർ​മാ​നെ​യും സെ​ക്ര​ട്ട​റി​യെ​യും സ്ഥ​ലം മാ​റ്റി​യ​തി​ന് പി​ന്നാ​ലെ പു​തി​യ നി​യ​മ​ന​ങ്ങ​ളും ന​ട​ത്തി കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി.

കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള സി​ബി​എ​സ്ഇ​യു​ടെ പു​തി​യ ചെ​യ​ർ​മാ​നാ​യി എ​ൽ.​പി. സീ​താ​റാ​മി​നെ​യും പു​തി​യ സെ​ക്ര​ട്ട​റി​യാ​യി വ​രു​ൺ ഭ​ര​ദ്വാ​ജി​നെ​യും നി​യ​മി​ച്ചു​കൊ​ണ്ട് ഉ​ത്ത​ര​വി​റ​ക്കി. പ​രീ​ക്ഷാ മൂ​ല്യ​നി​ർ​ണ​യ​ത്തി​ലെ ഗു​രു​ത​ര വീ​ഴ്ച​ക​ളെ​ത്തു​ട​ർ​ന്ന് മു​ൻ ചെ​യ​ർ​മാ​നെ​യും സെ​ക്ര​ട്ട​റി​യെ​യും മാ​റ്റി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് പു​തി​യ നി​യ​മ​ന​ങ്ങ​ൾ.

National

നീ​റ്റ് പു​നഃ​പ​രീ​ക്ഷ; നേ​രി​ട്ട് മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി, നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് പു​നഃ​പ​രീ​ക്ഷ​യു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി നേ​രി​ട്ട് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്നു​ണ്ടെ​ന്ന് കേ​ന്ദ്രം സു​പ്രീം​കോ​ട​തി​യി​ൽ അ​റി​യി​ച്ചു. അ​തി​നാ​ൽ ഒ​രു പി​ഴ​വും ഇ​ത്ത​വ​ണ ഉ​ണ്ടാ​കി​ല്ലെ​ന്ന് സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത കോ​ട​തി​യെ അ​റി​യി​ച്ചു.

ജൂ​ൺ 21 ന് ​ന​ട​ത്തു​ന്ന പു​നഃ​പ​രീ​ക്ഷ​യ്ക്കാ​യി ചി​ല പു​തി​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​രും എ​ൻ​ടി​എ​യും കോ​ട​തി​യെ അ​റി​യി​ച്ചു. പ​രീ​ക്ഷ​യു​ടെ പ​രി​ശു​ദ്ധി കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ൽ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. അ​തി​നാ​യി പു​തി​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും എ​ൻ​ടി​എ സ​ത്യ​വാം​ഗ്മൂ​ല​ത്തി​ൽ കോ​ട​തി​യെ അ​റി​യി​ച്ചു.

ചോ​ദ്യ പേ​പ്പ​ർ ചോ​ർ​ച്ച മ​ന​സി​കാ​ഘാ​തം ഉ​ണ്ടാ​ക്കു​ന്ന കാ​ര്യ​മാ​ണെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മ​ല്ല അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും ഇ​ത് ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷം ഉ​ണ്ടാ​ക്കു​ന്ന കാ​ര്യ​മാ​ണെ​ന്നും യു​വാ​ക്ക​ളെ നി​രാ​ശ​രാ​ക്ക​രു​തെ​ന്നും കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നീ​റ്റ്-​യു​ജി പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ​തി​നെ ചോ​ദ്യം ചെ​യ്തു​ള്ള ഒ​രു കൂ​ട്ടം ഹ​ർ​ജി​ക​ൾ വെ​ള്ളി​യാ​ഴ്‌​ച സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ച്ചി​രു​ന്നു. വി​ഷ​യ​ത്തി​ൽ സ​ത്യ​വാം​ഗ്‌​മൂ​ലം സ​മ​ർ​പ്പി​ക്കാ​ൻ കേ​ന്ദ്ര​ത്തോ​ടു നി​ർ​ദേ​ശി​ച്ച കോ​ട​തി ഹ​ർ​ജി​ക​ൾ ജൂ​ലൈ ര​ണ്ടാം വാ​രം വീ​ണ്ടും പ​രി​ഗ​ണി​ക്കും.

ജ​സ്റ്റീ​സു​മാ​രാ​യ പി.​എ​സ്‌. ന​ര​സിം​ഹ, ആ​ലോ​ക് ആ​രാ​ധെ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ച്ച​ത്. ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ചയെ തു​ട​ർ​ന്ന് മേ​യ് മൂ​ന്നി​ന് ന​ട​ത്തി​യ പ​രീ​ക്ഷ റ​ദ്ദാ​ക്കി​യി​രു​ന്നു.

National

പ്രധാനമന്ത്രിയെ കണ്ട് മുഖ്യമന്ത്രി; വികസനപദ്ധതികൾക്ക് പിന്തുണ തേടി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.​ഡി. സ​തീ​ശ​ന്‍. പ്രധാനമന്ത്രിയുടെ സേവാതീര്‍ഥിലെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. 20 മിനിറ്റ് നീണ്ട കൂ​ടി​ക്കാ​ഴ്ചയിൽ കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​വും വി​വി​ധ പ​ദ്ധ​തി​ക​ള്‍​ക്കാ​യു​ള്ള കേ​ന്ദ്ര​സ​ഹാ​യ​വും ച​ര്‍​ച്ച​യായതായാണ് സൂചന.

എ​യിം​സ്, മെ​ട്രോ, റെ​യി​ല്‍​വെ വി​ക​സ​നം, തു​റ​മു​ഖ വി​ക​സ​നം ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച​യാ​കും. മു​ഖ്യ​മ​ന്ത്രി​യാ​യ​ശേ​ഷം ആ​ദ്യ​മാ​യാണ് വി.ഡി. സതീശൻ പ്ര​ധാ​ന​മ​ന്ത്രിയു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തുന്നത്. ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോ​ഗസ്ഥ സംഘവും മുഖ്യമന്ത്രിയെ അനു​ഗമിച്ചിരുന്നു. കൂടിക്കാഴ്ച സംബന്ധിച്ച് വൈകുന്നേരം അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളെ കാണും.

കേ​ന്ദ്ര​ധ​ന​കാ​ര്യ​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​നു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തുന്ന മുഖ്യമന്ത്രി ബുധനാഴ്ച കേ​ന്ദ്ര​ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യെയും കാണും.

National

മു​ഖ്യ​മ​ന്ത്രി ഇ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ആ​ദ്യ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സേ​വാ​തീ​ർ​ഥി​ലെ ഓ​ഫീ​സി​ല്‍ ആ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ക്കു​ക. മു​ഖ്യ​മ​ന്ത്രി​യാ​യ ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യു​ള്ള സ​തീ​ശ​ന്‍റെ ആ​ദ്യ കൂ​ടി​ക്കാ​ഴ്ച​യാ​ണി​ത്.

പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യു​ള്ള ആ​ദ്യ കൂ​ടി​ക്കാ​ഴ്ച​യി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന കാ​ര്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ച​ർ​ച്ച​യു​ണ്ടാ​യേ​ക്കും. വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ക​യാ​ണ്‌ കൂ​ടി​ക്കാ​ഴ്ച​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം.

പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് പി​ന്നാ​ലെ ഉ​ച്ച​യ്ക്ക് ശേ​ഷം ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നു​മാ​യും വി‌.​ഡി. സ​തീ​ശ​ന്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യി ബു​ധ​നാ​ഴ്ച കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷ​മാ​കും മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ട​ക്കം.

National

വി.​ഡി.​സ​തീ​ശ​ൻ ചൊ​വ്വാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ ചൊ​വ്വാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. കേ​ര​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​യാ​കു​മെ​ന്നാ​ണ് സൂ​ച​ന. മു​ഖ്യ​മ​ന്ത്രി​യാ​യ​ശേ​ഷം ആ​ദ്യ​മാ​യി ഡ​ൽ​ഹി​യി​ലെ​ത്തി​യ സ​തീ​ശ​ൻ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി.

ശ​നി​യാ​ഴ്ച രാ​വി​ലെ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലി​നെ സ​ന്ദ​ർ​ശി​ച്ചു​കൊ​ണ്ടാ​ണ് വി.​ഡി.​സ​തീ​ശ​ൻ കൂ​ടി​ക്കാ​ഴ്ച​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ട​ത്. തു​ട​ർ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യെ​യും അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ച്ചു. ഖ​ർ​ഗെ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ കെ​പി​സി​സി പു​നഃ​സം​ഘ​ട​ന ഉ​ൾ​പ്പെ​ടെ​യു​ള്ള സു​പ്ര​ധാ​ന സം​ഘ​ട​നാ കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​യാ​യ​താ​യാ​ണ് സൂ​ച​ന.

ഇ​തി​നു​ശേ​ഷ​മാ​ണ് കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി, രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​രെ കാ​ണാ​ൻ സ​തീ​ശ​ൻ എ​ത്തി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹൈ​ക്ക​മാ​ൻ​ഡ് ന​ൽ​കി​യ പി​ന്തു​ണ​യ്ക്ക് അ​ദ്ദേ​ഹം നേ​താ​ക്ക​ളോ​ട് ന​ന്ദി അ​റി​യി​ച്ചു.

 

NRI

ന​രേ​ന്ദ്ര മോ​ദി റോ​മി​ൽ; ഇ​ന്ത്യ - ഇ​റ്റ​ലി ബ​ന്ധം പു​തി​യ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക്

റോം: ​ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഔ​ദ്യോ​ഗി​ക ഇ​റ്റ​ലി സ​ന്ദ​ർ​ശ​ന​ത്തോ​ടെ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര -​ വ്യാ​പാ​ര ബ​ന്ധ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​കു​ന്നു.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം "പ്ര​ത്യേ​ക ത​ന്ത്ര​പ്ര​ധാ​ന പ​ങ്കാ​ളി​ത്ത​ത്തി​ലേ​ക്ക്' ഉ​യ​ർ​ത്താ​ൻ റോ​മി​ൽ ന​ട​ക്കു​ന്ന ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ളി​ൽ തീ​രു​മാ​ന​മാ​കു​മെ​ന്ന് ഇ​റ്റാ​ലി​യ​ൻ സ​ർ​ക്കാ​ർ വ​ക്താ​വ് വ്യ​ക്ത​മാ​ക്കി.

ആ​ദ്യ ഉ​ഭ​യ​ക​ക്ഷി സ​ന്ദ​ർ​ശ​നം: മു​ൻ​പ് ജി7, ​ജി20 ഉ​ച്ച​കോ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​റ്റ​ലി​യി​ൽ എ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​ടെ ആ​ദ്യ ഔ​ദ്യോ​ഗി​ക ഇ​റ്റ​ലി സ​ന്ദ​ർ​ശ​ന​മാ​ണി​ത്.

ബു​ധ​നാ​ഴ്ച റോ​മി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ വി​ല്ല ഡോ​റി​യ പാം​ഫി​ലി​യി​ൽ വ​ച്ച് ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ലോ​നി​യു​മാ​യി അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

ഐഎംഇസി പ​ദ്ധ​തി​ക്ക് മു​ൻ​ഗ​ണ​ന: ഇ​ന്ത്യ​യെ​യും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളെ​യും യൂ​റോ​പ്പു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന "ഇ​ന്ത്യ-​മി​ഡി​ൽ ഈ​സ്റ്റ്-​യൂ​റോ​പ്പ് ഇ​ക്ക​ണോ​മി​ക് കോ​റി​ഡോ​ർ' (ഐഎംഇസി) വി​ക​സ​ന​ത്തി​ന് ഈ ​സ​ന്ദ​ർ​ശ​ന​ത്തി​ൽ പ്ര​ത്യേ​ക ഊ​ന്ന​ൽ ന​ൽ​കു​മെ​ന്ന് റോ​മി​ൽ വി​മാ​ന​മി​റ​ങ്ങി​യ ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി മോ​ദി ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

 

NRI

ന​രേ​ന്ദ്ര മോ​ദി നോ​ർ​വേ​യി​ൽ; 43 വ​ർ​ഷ​ത്തി​ന് ശേ​ഷം നോ​ർ​വേ​യി​ൽ എ​ത്തു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി

ഓ​സ്‌​ലോ: ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ച​രി​ത്ര​പ​ര​മാ​യ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി നോ​ർ​വേ ത​ല​സ്ഥാ​ന​മാ​യ ഓ​സ്‌​ലോ​യി​ൽ എ​ത്തി​ച്ചേ​ർ​ന്നു. 43 വ​ർ​ഷ​ത്തി​നി​ടെ ഒ​രു ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി നോ​ർ​വേ സ​ന്ദ​ർ​ശി​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്.

നാ​ല് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മോ​ദി തി​ങ്ക​ളാ​ഴ്ച നോ​ർ​വേ​യി​ൽ വി​മാ​ന​മി​റ​ങ്ങി​യ​ത്.

ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണം: ഓ​സ്‌​ലോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ ന​രേ​ന്ദ്ര മോ​ദി​യെ നോ​ർ​വേ പ്ര​ധാ​ന​മ​ന്ത്രി ജോ​നാ​സ് ഗ​ഹ​ർ സ്റ്റോ​റെ നേ​രി​ട്ടെ​ത്തി സ്വീ​ക​രി​ച്ചു.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഹൃ​ദ്യ​മാ​യ സ്വീ​ക​ര​ണ​ത്തി​ന് നോ​ർ​വേ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ന​ന്ദി അ​റി​യി​ച്ച മോ​ദി, ഈ ​സ​ന്ദ​ർ​ശ​നം ഇ​ന്ത്യ-​നോ​ർ​വേ സൗ​ഹൃ​ദം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്ന് ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

പ്ര​ധാ​ന കൂ​ടി​ക്കാ​ഴ്ച​ക​ൾ: സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ നോ​ർ​വേ​യി​ലെ രാ​ജാ​വ് ഹാ​രാ​ൾ​ഡ് അ​ഞ്ചാ​മ​ൻ, സോ​ൻ​ജ രാ​ജ്ഞി എ​ന്നി​വ​രു​മാ​യി മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

കൂ​ടാ​തെ നോ​ർ​വേ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ളും ന​ട​ക്കും.

 

International

റോ​യ​ൽ ഓ​ർ​ഡ​ർ ഓ​ഫ് ദ ​പോ​ളാ​ർ സ്റ്റാ​ർ; ന​രേ​ന്ദ്ര മോ​ദി​ക്ക് സ്വീ​ഡ​ന്‍റെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി

സ്റ്റോ​ക്ഹോം: സ്വീ​ഡ​ന്‍റെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ റോ​യ​ൽ ഓ​ർ​ഡ​ർ ഓ​ഫ് ദ് ​പോ​ളാ​ർ സ്റ്റാ​ർ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് സ​മ്മാ​നി​ച്ചു. ദ്വി​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഞാ​യ​റാ​ഴ്ച​യാ​ണ് മോ​ദി സ്വീ​ഡ​നി​ലെ​ത്തി​യ​ത്. സ്വീ​ഡി​ഷ് പ്ര​ധാ​ന​മ​ന്ത്രി ഉ​ൾ​ഫ് ക്രി​സ്റ്റ​ർ​സ​ൻ മോ​ദി​യെ ഗോ​ത​ൻ​ബെ​ർ​ഗ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് വ്യാ​പാ​രം, പ്ര​തി​രോ​ധം, സാ​ങ്കേ​തി​ക​വി​ദ്യ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ഇ​രു​നേ​താ​ക്ക​ളും ച​ർ​ച്ച ന​ട​ത്തി.

സ്വീ​ഡ​നു​മാ​യു​ള്ള ബ​ന്ധം ഊ​ഷ്മ​ള​മാ​ക്കു​ന്ന​തി​ൽ ശ്ര​ദ്ധേ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ പ്ര​മു​ഖ​ർ​ക്കാ​യി 1748 മു​ത​ൽ ന​ൽ​കി വ​രു​ന്ന ബ​ഹു​മ​തി​യാ​ണി​ത്. ഇ​തോ​ടെ മോ​ദി​ക്കു ല​ഭി​ച്ച രാ​ജ്യാ​ന്ത​ര അം​ഗീ​കാ​ര​ങ്ങ​ളു​ടെ എ​ണ്ണം 31 ആ​യി. 1921ൽ ​സ്റ്റോ​ക്കോം സ​ന്ദ​ർ​ശി​ച്ച​പ്പോ‍​ൾ ര​ബീ​ന്ദ്ര​നാ​ഥ ട​ഗോ​ർ ക​വി​ത കു​റി​ച്ച ര​ണ്ട് കാ​ർ​ഡു​ക​ളു​ടെ പ​ക​ർ​പ്പും മോ​ദി​ക്ക് സ​മ്മാ​നി​ച്ചു.

സ്വീ​ഡ​നി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ​യും മോ​ദി ക​ണ്ടു. സ്വീ​ഡി​ഷ് ഓ​പ​റ ഗാ​യി​ക ഷാ​ർ​ല​റ്റ് ഹ​ൾ​ഡ​റ്റ് വൈ​ഷ്ണ​വ ജ​ന​തോ ഭ​ജ​ൻ പാ​ടി​യാ​ണ് മോ​ദി​യെ വ​ര​വേ​റ്റ​ത്. ഇ​ന്ത്യ - യൂ​റോ​പ്പ് വ്യാ​പാ​ര​ബ​ന്ധ​വും നി​ക്ഷേ​പ സം​രം​ഭ​ങ്ങ​ളും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ്യാ​പാ​ര, വ്യ​വ​സാ​യ രം​ഗ​ത്തെ പ്ര​മു​ഖ​രു​മാ​യും പ്ര​ധാ​ന​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

International

ചോ​ള രാ​ജ​വം​ശ​ത്തി​ന്‍റെ ചെ​മ്പോ​ല​ക​ൾ; പ്ര​ധാ​ന​മ​ന്ത്രി​ക്ക് കൈ​മാ​റി നെ​ത​ർ​ല​ൻ​ഡ്സ്

ആം​സ്റ്റ​ർ​ഡാം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ചെ​മ്പോ​ല​ക​ൾ കൈ​മാ​റി നെ​ത​ർ​ല​ൻ​ഡ്സ്. 11ാം നൂ​റ്റാ​ണ്ടി​ലേ​തെ​ന്ന് ക​രു​ത​പ്പെ​ടു​ന്ന ചോ​ള കാ​ല​ഘ​ട്ട​ത്തി​ലെ ചെ​മ്പോ​ല​ക​ളാ​ണ് നെ​ത​ർ​ല​ൻ​ഡ്സ് ഇ​ന്ത്യ​യ്ക്ക് തി​രി​കെ ന​ൽ‌​കി​യ​ത്.

ത​മി​ഴി​ലും സം​സ്കൃ​ത​ത്തി​ലു​മാ​ണ് 21 വ​ലി​യ ഫ​ല​ക​ങ്ങ​ളും 3 ചെ​റി​യ ഫ​ല​ക​ങ്ങ​ളും അ​ട​ങ്ങു​ന്ന ആ​നൈ​മം​ഗ​ലം ചെ​മ്പോ​ല​ക​ൾ. നെ​ത​ർ​ല​ൻ​ഡ്സ് പ്ര​ധാ​ന​മ​ന്ത്രി റോ​ബ് ജെ​റ്റ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ചെ​മ്പോ​ല​ക​ൾ തി​രി​കെ ന​ൽ​കി​യ​ത്.

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് ചെ​മ്പോ​ല​ക​ൾ തി​രി​കെ ല​ഭി​ച്ച​ത്. 21 ചെ​മ്പോ​ല​ക​ൾ​ക്ക് ഏ​ക​ദേ​ശം 30 കി​ലോ​ഗ്രാം തൂ​ക്കം വ​രും. ചോ​ള രാ​ജ​വം​ശ​ത്തി​ന്‍റെ രാ​ജ​മു​ദ്ര പ​തി​ച്ച വെ​ങ്ക​ല വ​ള​യ​ത്തി​ലാ​ണ് ചെ​മ്പോ​ല​ക​ൾ കോ​ർ​ത്തി​രി​ക്കു​ന്ന​ത്.

ഡ​ച്ച് നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്ന നാ​ഗ​പ​ട്ട​ണ​ത്തു​നി​ന്ന് 18-ാം നൂ​റ്റാ​ണ്ടി​ൽ ഇ​ന്ത്യ​യി​ലെ ക്രി​സ്ത്യ​ൻ മി​ഷ​ന​റി​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഫ്ലോ​റ​ൻ​ഷ്യ​സ് കാ​മ്പ​ർ ആ​ണ് ചെ​മ്പോ​ല​ക​ൾ നെ​ത​ർ​ല​ൻ​ഡ്സി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്.

രാ​ജേ​ന്ദ്ര ചോ​ള​ൻ ഒ​ന്നാ​മ​ൻ ത​ന്‍റെ പി​താ​വാ​യ രാ​ജ​രാ​ജ ചോ​ള​ൻ ഒ​ന്നാ​മ​ൻ ന​ൽ​കി​യ ഒ​രു വാ​ക്കാ​ലു​ള്ള ഉ​റ​പ്പി​ന് ഔ​ദ്യോ​ഗി​ക രൂ​പം ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ് ചെ​മ്പോ​ല​ക​ൾ.

 

National

വി​ദ്യാ​ർ​ഥി​ക​ളെ കൊ​ല ചെ​യ്ത​ത് സ​ർ​ക്കാ​രാ​ണ്; മോ​ദി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന സം​ഭ​വ​ത്തി​ൽ ഉ​യ​ർ​ന്ന വി​വാ​ദ​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ശ​ബ്ദ​ത​യെ ചോ​ദ്യം ചെ​യ്താ​ണ് രാ​ഹു​ൽ ഗാ​ന്ധി രം​ഗ​ത്തെ​ത്തി​യ​ത്.

പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ​തി​ന് പി​ന്നാ​ലെ വി​ദ്യാ​ർ​ഥി​ക​ൾ ജീ​വ​നൊ​ടു​ക്കി​യ​ത് ഉ​ൾ​പ്പെ​ടെ ഉ​ന്ന​യി​ച്ച് രാ​ഹു​ൽ ഗാ​ന്ധി കേ​ന്ദ്ര സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ചു. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യെ അ​ടി​യ​ന്ത​ര​മാ​യി പ​ദ​വി​യി​ൽ നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

വി​ദ്യാ​ർ​ഥി​ക​ളെ കൊ​ല ചെ​യ്ത​ത് സ​ർ​ക്കാ​രാ​ണെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി ആ​രോ​പി​ച്ചു. രാ​ജ്യ​ത്തെ ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി​യെ ബാ​ധി​ച്ച ഇ​ത്ര​യും വ​ലി​യൊ​രു വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ഇ​തു​വ​രെ പ്ര​തി​ക​രി​ക്കാ​ത്ത​ത് എ​ന്തു​കാ​ണ്ടാ​ണെ​ന്നും രാ​ഹു​ൽ ചോ​ദി​ച്ചു.

വി​ഷ​യം പാ​ർ​ല​മെ​ന്‍റി​ൽ ഉ​ൾ​പ്പെ​ടെ ശ​ക്ത​മാ​യി ഉ​ന്ന​യി​ക്കു​മെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നീ​തി ഉ​റ​പ്പാ​ക്കാ​ൻ പ്ര​തി​പ​ക്ഷം ഒ​പ്പ​മു​ണ്ടാ​കു​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി കൂ​ട്ടി​ച്ചേ​ർ​ത്തു.

National

വി​ജ​യ് ഡ​ൽ​ഹി​യി​ലേ​ക്ക്; പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും

ചെ​ന്നൈ: മു​ഖ്യ​മ​ന്ത്രി​യാ​യി സ്ഥാ​നം ഏ​റ്റെ​ടു​ത്ത​തി​നു പി​ന്നാ​ലെ സി. ​ജോ​സ​ഫ് വി​ജ​യ് ഡ​ൽ​ഹി​യി​ലേ​ക്ക്. ഈ ​മാ​സം അ​വ​സാ​നം ഡ​ൽ​ഹി​യി​ൽ എ​ത്തു​ന്ന വി​ജ​യ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തും.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി കേ​ന്ദ്ര​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ‌​ടു​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. നീ​റ്റ് ചോ​ദ്യ പേ​പ്പ​ർ ചോ​ർ​ച്ച, ഇ​ന്ധ​ന വി​ല വ​ർ​ധ​ന​വ് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം കേ​ന്ദ്ര സ​ർ​ക്കാ​രി​നെ വി​ജ​യ് വി​മ​ർ​ശി​ച്ചി​രു​ന്നു.

ഇ​ക്കാ​ര്യ​ങ്ങ​ളും മോ​ദി​യു​ടെ​യും കേ​ന്ദ്ര മ​ന്ത്രി​മാ​രു​ടെ​യും മു​ന്നി​ൽ വി​ജ​യ് അ​വ​ത​രി​പ്പി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. അ​തേ​സ​മ​യം ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​രി​ലെ മ​ന്ത്രി​മാ​ർ​ക്കു​ള്ള വ​കു​പ്പു​വി​ഭ​ജ​നം പൂ​ർ​ത്തി​യാ​യി. ആ​ഭ്യ​ന്ത​രം, പോ​ലീ​സ്, വ​നി​താ-​ശി​ശു​ക്ഷേ​മം തു​ട​ങ്ങി​യ പ്ര​ധാ​ന വ​കു​പ്പു​ക​ൾ മു​ഖ്യ​മ​ന്ത്രി വി​ജ​യ് കൈ​കാ​ര്യം ചെ​യ്യും.

National

ഇന്ധനം ലാഭിക്കാൻ ഔദ്യോഗിക വാഹനവ്യൂഹം കുറച്ച് പ്രധാനമന്ത്രി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പൗ​ര​ർ ഇ​ന്ധ​ന ഉ​പ​ഭോ​ഗം കു​റ​യ്ക്ക​ണ​മെ​ന്നു​ള്ള അ​ഭ്യ​ർ​ഥ​ന​ക​ൾ ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ ത​ന്‍റെ ഔ​ദ്യോ​ഗി​ക വാ​ഹ​ന​വ്യൂ​ഹം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഗ​ണ്യ​മാ​യി കു​റ​ച്ചെ​ന്നു റി​പ്പോ​ർ​ട്ട്.

പ്ര​ധാ​ന​മ​ന്ത്രി അ​ടു​ത്തി​ടെ ന​ട​ത്തി​യ ഗു​ജ​റാ​ത്ത്, ആ​സാം സ​ന്ദ​ർ​ശ​ന​ങ്ങ​ൾ​ക്ക് പ​കു​തി മാ​ത്ര​മേ വാ​ഹ​ന​വ്യൂ​ഹം ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ളൂ​വെ​ന്ന് ഔ​ദ്യോ​ഗി​ക സ്രോ​ത​സു​ക​ളെ ഉ​ദ്ധ​രി​ച്ചു വാ​ർ​ത്താ ഏ​ജ​ൻ​സി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

രാ​ജ്യ​ത്തെ പൗ​ര​രോ​ട് ചെ​ല​വ് ചു​രു​ക്കാ​നു​ള്ള അ​ഭ്യ​ർ​ഥ​ന​ക​ൾ ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ റോ​ഡ് ഷോ​ക​ൾ ന​ട​ത്തി​യ​തി​നും ഫൈ​റ്റ​ർ ജെ​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള എ​യ​ർ​ഷോ​ക​ൾ വീ​ക്ഷി​ച്ച​തി​നും വി​ദേ​ശ​യാ​ത്ര​ക​ൾ ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ടു​ന്ന​തി​നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം വി​മ​ർ​ശ​ന​മു​ണ്ടാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

പു​തു​താ​യൊ​ന്നും വാ​ങ്ങാ​തെ ത​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ൽ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്താ​ൻ പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യും സൂ​ച​ന​യു​ണ്ട്.

എ​സ്പി​ജി (സ്പെ​ഷ​ൽ പ്രൊ​ട്ട​ക്ഷ​ൻ ഗ്രൂ​പ്പ്) യെ​യും പ്രോ​ട്ടോ​കോ​ളു​ക​ൾ അ​നു​ശാ​സി​ക്കു​ന്ന അ​നി​വാ​ര്യ​മാ​യ എ​ല്ലാ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു​ത​ന്നെ​യാ​ണ് വാ​ഹ​ന​വ്യൂ​ഹ​ത്തി​ന്‍റെ എ​ണ്ണം കു​റ​ച്ചി​രി​ക്കു​ന്ന​ത്.

അ​തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ഭ്യ​ർ​ഥ​ന ന​ട​പ്പാ​ക്കാ​നാ​യി ത​ങ്ങ​ളു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ലും കു​റ​വു വ​രു​ത്താ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ, ​ബി​ജെ​പി അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബീ​ൻ, ഉ​ത്ത​ർ പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്, ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി രേ​ഖ ഗു​പ​ത, മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി മോ​ഹ​ൻ യാ​ദ​വ് തു​ട​ങ്ങി​യ ബി​ജെ​പി നേ​താ​ക്ക​ളും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

National

സി​ബി​ഐ ഡ​യ​റ​ക്ട​റു​ടെ നി​യ​മ​നം; വി​യോ​ജ​ന കു​റി​പ്പെ​ഴു​തി രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: സി​ബി​ഐ ഡ​യ​റ​ക്ട​റു​ടെ നി​യ​മ​ന​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് വി​യോ​ജ​ന കു​റി​പ്പ് ന​ൽ​കി ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ പ​ക്ഷ​പാ​ത​പ​ര​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വി​യോ​ജ​ന കു​റി​പ്പ്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കാ​ണ് രാ​ഹു​ൽ ഗാ​ന്ധി വി​യോ​ജ​ന​ക്കു​റി​പ്പ് ന​ൽ​കി​യ​ത്. ആ​വ​ർ​ത്തി​ച്ച് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പ​രി​ഗ​ണ​ന പ​ട്ടി​ക​യി​ലു​ള്ള​വ​രു​ടെ രേ​ഖ​ക​ൾ ന​ൽ​കി​യി​ല്ലെ​ന്നും, ഇ​ന്ന് യോ​ഗ​ത്തി​ലാ​ണ് ചി​ല വി​വ​ര​ങ്ങ​ൾ മാ​ത്രം ന​ൽ​കി​യ​തെ​ന്നും രാ​ഹു​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

കേ​ന്ദ്ര ഏ​ജ​ൻ​സി​യാ​യ സി​ബി​ഐ​യെ സ​ർ​ക്കാ​ർ നി​ര​ന്ത​രം ദു​രു​പ​യോ​ഗം ചെ​യ്തു. സെ​ല​ക്ഷ​ൻ ക​മ്മി​റ്റി​യി​ൽ നി​ന്ന് ത​നി​ക്ക് ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ സ​ർ​ക്കാ​ർ ന​ൽ​കു​ന്നി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ​ത്തെ​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും വി​മ​ർ​ശ​ക​രെ​യു​മെ​ല്ലാം സി​ബി​ഐ​യെ ഉ​പ​യോ​ഗി​ച്ച് വേ​ട്ട​യാ​ടു​ന്നു​വെ​ന്നും രാ​ഹു​ൽ ആ​രോ​പി​ച്ചു.

നി​ല​വി​ലെ സി​ബി​ഐ ഡ​യ​റ​ക്ട​ർ പ്ര​വീ​ൺ സൂ​ദി​ന്‍റെ കാ​ലാ​വ​ധി മെ​യ് 24ന് ​അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് പു​തി​യ ഡ​യ​റ​ക്ട​റെ ക​ണ്ടെ​ത്താ​നു​ള്ള ഉ​ന്ന​ത​ത​ല യോ​ഗം. പ്ര​വീ​ൺ സൂ​ദി​ന് കാ​ലാ​വ​ധി നീ​ട്ടി​ന​ൽ​കാ​നു​ള്ള സാ​ധ്യ​ത​യും വി​ല​യി​രു​ത്തു​ന്നു​ണ്ട്.

National

ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ പ്ര​ധാ​ന​മ​ന്ത്രി സ​മ്പൂ​ർ​ണ പ​രാ​ജ​യം; രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കെ.​സി. വേ​ണു​ഗോ​പാ​ൽ

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​ത്തെ തു​ട​ർ​ന്ന് രാ​ജ്യ​ത്ത് കോ​വി​ഡ് കാ​ല​ത്തി​ന് സ​മാ​ന​മാ​യ നി​യ​ന്ത്ര​ണം ആ​ഹ്വാ​നം ചെ​യ്ത പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ.

സാ​ധാ​ര​ണ​ക്കാ​രെ ദു​രി​ത​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന​താ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം മൂ​ന്ന് മാ​സം പി​ന്നി​ടു​മ്പോ​ഴും ഇ​ന്ത്യ​യു​ടെ ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ പ്ര​ധാ​ന​മ​ന്ത്രി സ​മ്പൂ​ർ​ണ​മാ​യി പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

രാ​ജ്യം നേ​രി​ടാ​ൻ പോ​കു​ന്ന സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് പ​ക​രം സാ​ധാ​ര​ണ​ക്കാ​രെ ദു​രി​ത​ത്തി​ലേ​ക്ക് ത​ള്ളി​വി​ടാ​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ശ്ര​മി​ക്കു​ന്ന​തെ​ന്നും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​മ​ർ​ശി​ച്ചു.

ജ​ന​ങ്ങ​ൾ ബു​ദ്ധി​മു​ട്ടാ​തി​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഇ​ന്ധ​ന ശേ​ഖ​രം ഉ​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കെ.​സി. ആ​വ​ശ്യ​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്കും നി​സാ​ര രാ​ഷ്ട്രീ​യ​ത്തി​നും മാ​ത്രം മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന സ​ർ​ക്കാ​രി​ന്‍റെ പി​ടി​പ്പു​കേ​ട് മൂ​ലം രാ​ജ്യം ക​ടു​ത്ത സാ​മ്പ​ത്തി​ക ത​ക​ർ​ച്ച​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണെ​ന്നും കെ.​സി.​വേ​ണു​ഗോ​പാ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

 

National

"ഓപ്പറേഷൻ സിന്ദൂർ' തീവ്രവാദത്തിനെതിരേയുള്ള രാജ്യത്തിന്‍റെ ഉറച്ച പ്രതികരണം: പ്രധാനമന്ത്രി

ന്യൂ​​​ഡ​​​ൽ​​​ഹി: പാ​​​ക്കി​​​സ്ഥാ​​​നെ​​​തി​​​രേ​​​യു​​​ള്ള ഇ​​​ന്ത്യ​​​യു​​​ടെ സൈ​​​നി​​​ക ആ​​​ക്ര​​​മ​​​ണ​​​മാ​​​യ "ഓ​​​പ്പ​​​റേ​​​ഷ​​​ൻ സി​​​ന്ദൂ​​​ർ' തീ​​​വ്ര​​​വാ​​​ദ​​​ത്തി​​​നെ​​​തി​​​രേ​​​യു​​​ള്ള ഉ​​​റ​​​ച്ച പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​ണെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി.

പ​​​ഹ​​​ൽ​​​ഗാ​​​മി​​​ൽ നി​​​ര​​​പ​​​രാ​​​ധി​​​ക​​​ളാ​​​യ ഇ​​​ന്ത്യ​​​ക്കാ​​​രെ ആ​​​ക്ര​​​മി​​​ക്കാ​​​ൻ ധൈ​​​ര്യ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് ന​​​മ്മു​​​ടെ സൈ​​​ന്യം ഉ​​​ചി​​​ത​​​മാ​​​യ മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യെ​​​ന്നും രാ​​​ജ്യ​​​സു​​​ര​​​ക്ഷ​​​യെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന്‍റെ അ​​​ച​​​ഞ്ച​​​ല​​​മാ​​​യ പ്ര​​​തി​​​ബ​​​ദ്ധ​​​ത "ഓ​​​പ്പ​​​റേ​​​ഷ​​​ൻ സി​​​ന്ദൂ​​​ർ' പ്ര​​​തി​​​ഫ​​​ലി​​​പ്പി​​​ച്ചെ​​​ന്നും "ഓ​​​പ്പ​​​റേ​​​ഷ​​​ൻ സി​​​ന്ദൂ​​​റി'​​​ന്‍റെ ഒ​​​ന്നാം വാ​​​ർ​​​ഷി​​​ക​​​വേ​​​ള​​​യി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

"ഓ​​​പ്പ​​​റേ​​​ഷ​​​ൻ സി​​​ന്ദൂ​​​റി'​​​ന്‍റെ വി​​​ജ​​​യ​​​ത്തി​​​ന്‍റെ പ്ര​​​തീ​​​ക​​​മാ​​​യി സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലെ ത​​​ന്‍റെ ഡി​​​സ്പ്ലേ ചി​​​ത്രം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി "ഓ​​​പ്പ​​​റേ​​​ഷ​​​ൻ സി​​​ന്ദൂ​​​റാ'​​​യി മാ​​​റ്റു​​​ക​​​യും ചെ​​​യ്തു. സാ​​​യു​​​ധ​​​സേ​​​ന​​​യു​​​ടെ പ്രൊ​​​ഫ​​​ഷ​​​ണ​​​ലി​​​സം, ത​​​യാ​​​റെ​​​ടു​​​പ്പ്, ഏ​​​കോ​​​പി​​​ത​​​ശ​​​ക്തി എ​​​ന്നി​​​വ ദൗ​​​ത്യ​​​ത്തി​​​ൽ പ്ര​​​തി​​​ഫ​​​ലി​​​ച്ചു​​​വെ​​​ന്ന് ന​​​രേ​​​ന്ദ്ര മോ​​​ദി പ​​​റ​​​ഞ്ഞു.

രാ​​​ജ്യ​​​ത്തെ സു​​​ര​​​ക്ഷാ​​​സേ​​​ന​​​ക​​​ൾ ത​​​മ്മി​​​ലു​​​ള്ള വ​​​ള​​​ർ​​​ന്നു​​​വ​​​രു​​​ന്ന ഐ​​​ക്യം "ഓ​​​പ്പ​​​റേ​​​ഷ​​​ൻ സി​​​ന്ദൂ​​​ർ' പ്ര​​​ക​​​ട​​​മാ​​​ക്കി​​​യെ​​​ന്നും പ്ര​​​തി​​​രോ​​​ധ​​​മേ​​​ഖ​​​ല​​​യി​​​ൽ സ്വാ​​​ശ്ര​​​യ​​​ത്വം നേ​​​ടാനു​​​ള്ള രാ​​​ജ്യ​​​ത്തി​​​ന്‍റെ ശ്ര​​​മം ദേ​​​ശീ​​​യ​​​സു​​​ര​​​ക്ഷ​​​യ്ക്കു കൂ​​​ടു​​​ത​​​ൽ ശ​​​ക്തി കൊ​​​ണ്ടു​​​വ​​​ന്നു​​​വെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഏ​​​പ്രി​​​ൽ 22ന് ​​​ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ പ​​​ഹ​​​ൽ​​​ഗാ​​​മി​​​ൽ ന​​​ട​​​ന്ന ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​യി മേ​​​യ് ഏ​​​ഴി​​​നാ​​​ണ് പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ തീ​​​വ്ര​​​വാ​​​ദ കേ​​​ന്ദ്ര​​​ങ്ങ​​​ളെ ല​​​ക്ഷ്യം വ​​​ച്ച് ഇ​​​ന്ത്യ "ഓ​​​പ്പ​​​റേ​​​ഷ​​​ൻ സി​​​ന്ദൂ​​​ർ' എ​​​ന്ന സൈ​​​നി​​​ക ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത്.

സൈ​​​നി​​​ക​​​ദൗ​​​ത്യ​​​ത്തി​​​ന്‍റെ ഒ​​​ന്നാം വാ​​​ർ​​​ഷി​​​ക​​​വേ​​​ള​​​യി​​​ൽ രാ​​​ഷ്‌​​​ട്ര​​​പ​​​തി, പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി, ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി തു​​​ട​​​ങ്ങി​​​യ​​​വ​​​രും സൈ​​​ന്യ​​​ത്തെ പ്ര​​​കീ​​​ർ​​​ത്തി​​​ച്ചു.

National

പ്രധാനമന്ത്രി 11ന് സോമനാഥ് ക്ഷേത്രം സന്ദർശിക്കും

ന‍്യൂ​​​ഡ​​​ൽ​​​ഹി: പു​​​ന​​​രു​​​ദ്ധാ​​​ര​​​ണം പൂ​​​ര്‍ത്തീ​​​ക​​​രി​​​ച്ച് മു​​​ന്‍ രാ​​​ഷ്‌​​​ട്ര​​​പ​​​തി ഡോ. ​​​രാ​​​ജേ​​​ന്ദ്ര പ്ര​​​സാ​​​ദ് ക്ഷേ​​​ത്രം പ്രതിഷ്ഠിച്ച​​​തി​​​ന്‍റെ 75-ാം വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച്, 11ന് ​​​താ​​​ൻ വീ​​​ണ്ടും സോ​​​മ​​​നാ​​​ഥ് ക്ഷേ​​​ത്ര​​​ത്തി​​​ലെ​​​ത്തു​​​മെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി.

സോ​​​മ​​​നാ​​​ഥ് ക്ഷേ​​​ത്ര​​​ത്തി​​​നു നേ​​​രേ​​​യു​​​ണ്ടാ​​​യ ആ​​​ദ്യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ആ​​​യി​​​രം വ​​​ർ​​​ഷ​​​ങ്ങ​​​ൾ അ​​​നു​​​സ്മ​​​രി​​​ക്കു​​​ന്ന ‘സോ​​​മ​​​നാ​​​ഥ് സ്വാ​​​ഭി​​​മാ​​​ൻ പ​​​ർ​​​വി’​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ജ​​​നു​​​വ​​​രി ആ​​​ദ‍്യം മോ​​​ദി സോ​​​മ​​​നാ​​​ഥി​​​ലെ​​​ത്തി​​​യി​​​രു​​​ന്നു.

സോ​​​മ​​​നാ​​​ഥ് ന​​​മു​​​ക്കൊ​​​രു നാ​​​ഗ​​​രി​​​ക സ​​​ന്ദേ​​​ശ​​​മാ​​​ണ് ന​​​ൽ​​​കു​​​ന്ന​​​തെ​​​ന്നും സോ​​​മ​​​നാ​​​ഥി​​​ന് മു​​​ന്നി​​​ലെ വി​​​ശാ​​​ല​​​മാ​​​യ ക​​​ട​​​ൽ നി​​​ത്യ​​​ത​​​യെ അ​​​നു​​​സ്മ​​​രി​​​പ്പി​​​ക്കു​​​ന്നു​​​വെ​​​ന്നും മോ​​​ദി പ​​​റ​​​ഞ്ഞു.

സ​​​മാ​​​ന​​​ത​​​ക​​​ളി​​​ല്ലാ​​​ത്ത വി​​​ശ്വാ​​​സ​​​വും സ്നേ​​​ഹ​​​വും സ്വ​​​ന്ത​​​മാ​​​യ ഒ​​​ന്നി​​​നെ​​​യും ത​​​ക​​​ര്‍ക്കാ​​​നാ​​​വി​​​ല്ലെ​​​ന്ന് സോ​​​മ​​​നാ​​​ഥ് ക്ഷേ​​​ത്രം ലോ​​​ക​​​ത്തോ​​​ട് വി​​​ളി​​​ച്ചു​​​പ​​​റ​​​യു​​​ന്നു​​​വെ​​​ന്ന് 1951 മേ​​​യ് 11ലെ ​​​പ്ര​​​സം​​​ഗ​​​ത്തി​​​ൽ ഡോ. ​​​രാ​​​ജേ​​​ന്ദ്ര പ്ര​​​സാ​​​ദ് പ​​​റ​​​യു​​​ക​​​യു​​​ണ്ടാ​​​യി. ക്ഷേ​​​ത്രം ജ​​​ന​​​ഹൃ​​​ദ​​​യ​​​ങ്ങ​​​ളി​​​ൽ നി​​​ല​​​നി​​​ൽ​​​ക്കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ്ര​​​ത്യാ​​​ശ പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.

ക്ഷേ​​​ത്ര​​​പു​​​ന​​​രു​​​ദ്ധാ​​​ര​​​ണം സ​​​ർ​​​ദാ​​​ർ പ​​​ട്ടേ​​​ലി​​​ന്‍റെ സ്വ​​​പ്ന​​​സാ​​​ക്ഷാ​​​ത്കാ​​​ര​​​മാ​​​ണെ​​​ന്നും എ​​​ന്നാ​​​ൽ ആ ​​​ചൈ​​​ത​​​ന്യം മു​​​ന്നോ​​​ട്ടു​​​കൊ​​​ണ്ടു​​​പോ​​​യി ജ​​​ന​​​ജീ​​​വി​​​ത​​​ത്തി​​​ൽ സ​​​മൃ​​​ദ്ധി തി​​​രി​​​ച്ചു​​​കൊ​​​ണ്ടു​​​വ​​​രേ​​​ണ്ട​​​ത് അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഈ ​​​സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ ഏ​​​റെ പ്ര​​​ധാ​​​ന​​​വും പ്ര​​​ചോ​​​ദ​​​നാ​​​ത്മ​​​ക​​​വു​​​മാ​​​ണെ​​​ന്നും മോ​​​ദി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

National

ക​രു​ക്ക​ൾ നീ​ക്കി ടി​വി​കെ; ന​രേ​ന്ദ്ര​മോ​ദി​ക്കും രാ​ഹു​ൽ ഗാ​ന്ധി​ക്കും ന​ന്ദി പ​റ​ഞ്ഞ് വി​ജ​യ്‍

ചെ​ന്നൈ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​നു പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്കും ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കും ന​ന്ദി പ​റ​ഞ്ഞ് ടി​വി​കെ അ​ധ്യ​ക്ഷ​ൻ വി​ജ​യ്. രാ​ഷ്ട്രീ​യ​ത്തി​ന​പ്പു​റം ത​മി​ഴ്നാ​ടി​ന്‍റെ ക്ഷേ​മ​ത്തി​നു മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്ന് സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പി​ൽ വി​ജ​യ് പ​റ‍​ഞ്ഞു.

ത​മി​ഴ്നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പി​ന്തു​ണ തേ​ടു​ക​യും ചെ​യ്തു. അ​തേ​സ​മ​യം ടി​വി​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗ​വ​ർ​ണ​റു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചു. ഗ​വ​ർ​ണ​ർ ചെ​ന്നൈ​യി​ൽ എ​ത്തു​മ്പോ​ൾ വി​ജ​യ്ക്ക് കാ​ണാ​ൻ താ​ത്പ​ര്യ​മു​ണ്ടെ​ന്ന് അ​റി​യി​ച്ചു. ഉ​ട​ൻ സ​ർ​ക്കാ​ർ​രൂ​പീ​ക​രി​ക്കാ​നാ​ണ് അ​വ​രു​ടെ ശ്ര​മം.

അ​തി​നി​ടെ ത​മി​ഴ്‌​നാ​ട്ടി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ന്ന​തി​ന് കോ​ൺ​ഗ്ര​സി​ന്‍റെ പി​ന്തു​ണ ആ​വ​ശ്യ​പ്പെ​ട്ട് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ലി​ന് വി​ജ​യ് ക​ത്ത​യ​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച് മ​ല്ലി​കാ​ർ​ജു​ന ഖാ​ർ​ഗെ​യു​മാ​യും രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യും വേ​ണു​ഗോ​പാ​ൽ ച​ർ​ച്ച ന​ട​ത്തി​യെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ത​മി​ഴ്‌​നാ​ട്ടി​ൽ വീ​ണ്ടും ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ എം.​കെ.​സ്റ്റാ​ലി​ൻ ചി​ല വി​ട്ടു​വീ​ഴ്ച‌​ക​ൾ​ക്ക് ത​യാ​റാ​യേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. മ​റ്റൊ​രു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നാ​ൽ ഡ​ൽ​ഹി​യി​ലെ ആം ​ആ​ദ്‌​മി പാ​ർ​ട്ടി​യു​ടെ മാ​തൃ​ക​യി​ൽ വി​ജ​യ് സ​മ്പൂ​ർ​ണ ആ​ധി​പ​ത്യം നേ​ടു​മെ​ന്ന ഭ​യവുമുണ്ട്.

അ​തി​നാ​ൽ ത​ന്‍റെ സ​ഖ്യ​ക​ക്ഷി​ക​ൾ പു​റ​ത്തു​നി​ന്ന് വി​ജ​യെ പി​ന്തു​ണ​യ്ക്കു​ന്ന​തി​ൽ സ്റ്റാ​ലി​ൻ എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ക്കി​ല്ലെ​ന്നാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്ന​ത്. 107 സീ​റ്റു​ക​ളാ​ണ് ടി​വി​കെ​യ്ക്കു​ള്ള​ത്.

National

കേന്ദ്രസർക്കാർ കേരളത്തിനൊപ്പമുണ്ടാകും: പ്രധാനമന്ത്രി

ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ​ക്ക് ശോ​ഭി​ക്കാ​ൻ ക​ഴി​യാ​തെ​പോ​യ ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ളാ​ണെ​ങ്കി​ലും കേ​ര​ള​ത്തി​ലെ​യും ത​മി​ഴ്നാ​ട്ടി​ലെ​യും ജ​ന​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​നു കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

ബം​ഗാ​ൾ, ആ​സാം, പു​തു​ച്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ജ​യ​ത്തി​നു​ശേ​ഷം ബി​ജെ​പി ആ​സ്ഥാ​ന​ത്ത് പ്ര​വ​ർ​ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വേ കേ​ര​ള​ത്തി​ലെ വി​ജ​യ​ത്തി​ൽ യു​ഡി​എ​ഫി​നെ പ്ര​ധാ​ന​മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു.

കേ​ര​ള​ത്തി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ പ​ത്തു​വ​ർ​ഷ​ത്തെ ഭ​ര​ണം മാ​റി കോ​ണ്‍ഗ്ര​സി​നു ഭ​ര​ണം ല​ഭി​ച്ചെ​ങ്കി​ലും അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് ഭ​ര​ണം ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ന​രേ​ന്ദ്ര മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​സം​ഗ​ത്തി​ൽ കോ​ണ്‍ഗ്ര​സി​നെ പ്ര​ധാ​ന​മ​ന്ത്രി ക​ട​ന്നാ​ക്ര​മി​ച്ചു.

ലോ​കം നി​രാ​ക​രി​ച്ചി​ട്ടും കോ​ണ്‍ഗ്ര​സ് ക​മ്യൂ​ണി​സം സ്വീ​ക​രി​ക്കു​ക​യാ​ണെ​ന്നും ആ​ധു​നി​ക അ​ർ​ബ​ൻ ന​ക്സ​ലു​ക​ളാ​ണ് കോ​ണ്‍ഗ്ര​സെ​ന്നും മോ​ദി കു​റ്റ​പ്പെ​ടു​ത്തി. സ്ത്രീ ​സം​വ​ര​ണ ബി​ൽ ത​ടു​ക്കാ​ൻ കു​റ​ച്ചു​ദി​വ​സം​മു​ന്നേ കോ​ണ്‍ഗ്ര​സും അ​വ​രു​ടെ സ​ഖ്യ​ക​ക്ഷി​ക​ളും ശ്ര​മി​ച്ചെ​ന്നും അ​തി​നു​ള്ള തി​രി​ച്ച​ടി അ​വ​ർ​ക്ക് ല​ഭി​ച്ചെ​ന്നും ബം​ഗാ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​നെ ചൂ​ണ്ടി​ക്കാ​ട്ടി മോ​ദി പ​റ​ഞ്ഞു.

National

പ്രധാനമന്ത്രി അടുത്ത മാസം മാർപാപ്പയെ സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്

ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത മാ​സം ന​ട​ത്തു​ന്ന യൂ​റോ​പ്യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വ​ത്തി​ക്കാ​നി​ലെ​ത്തി ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്.

നോ​ർ​വേ​യി​ലെ ഓ​സ്‌​ലോ​യി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ-​നോ​ർ​ഡി​ക് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി അ​ടു​ത്ത മാ​സം പ​കു​തി​യോ​ടെ യൂ​റോ​പ്പി​ലേ​ക്ക് തി​രി​ക്കു​ന്ന​ത്.

നോ​ർ​വേ​യ്ക്കു പു​റ​മെ വ​ത്തി​ക്കാ​നും നെ​ത​ർ​ലാ​ൻ​ഡ്സും സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ വേ​ദി​ക​ളാ​യേ​ക്കു​മെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​മാ​ണു റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

 

Kerala

പ​ശ്ചി​മ ബം​ഗാ​ളി​ൽ താ​മ​ര വി​രി​യും; സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

കോ​ൽ​ക്ക​ത്ത: ബം​ഗാ​ളി​ൽ ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പ​ശ്ചി​മ​ബം​ഗാ​ളി​ലെ ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കു​ന്ന​തി​നു മു​മ്പാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന.

ഇ​നി ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി​ട്ടാ​ണ് താ​ൻ വ​രി​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ശ്ചി​മ ബം​ഗാ​ളി​ന്‍റെ പു​രോ​ഗ​തി ഇ​ന്ത്യ​യു​ടെ മൊ​ത്ത​ത്തി​ലു​ള്ള വി​ക​സ​ന​ത്തി​ന് അ​നി​വാ​ര്യ​മാ​ണ്. കി​ഴ​ക്ക​ൻ മേ​ഖ​ല​യു​ടെ ഉ​യ​ർ​ച്ച രാ​ജ്യ​ത്തി​ന്‍റെ ഭാ​വി​ക്കാ​യി നി​ർ​ണാ​യ​ക​മാ​ണ്.

ത​ന്‍റെ വി​ധി​യും ഉ​ത്ത​ര​വാ​ദി​ത്ത​വും പ​ശ്ചി​മ ബം​ഗാ​ളി​നെ സേ​വി​ക്കു​ക, സം​ര​ക്ഷി​ക്കു​ക ര​ക്ഷി​ക്കു​ക എ​ന്ന​താ​ണ്, ഒ​ഡീ​ഷ​യ്ക്കും ബി​ഹാ​റി​നും ശേ​ഷം താ​മ​ര ഇ​ത്ത​വ​ണ പ​ശ്ചി​മ ബം​ഗാ​ളി​ലും വി​രി​യും. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് വ​ഞ്ചി​ച്ച​താ​യും സം​സ്ഥാ​ന വി​ക​സ​ന​ത്തി​ന് അ​വ​ർ​ക്ക് ഒ​രു കാ​ഴ്‌​ച​പ്പാ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ഭ​ര​ണ​ക​ക്ഷി​യാ​യ പാ​ർ​ട്ടി ഭ​ര​ണം ന​ട​ത്തു​ന്ന​തി​ന് പ​ക​രം ദു​രു​പ​യോ​ഗ​വും ഭീ​ഷ​ണി​യും പ്ര​യോ​ഗി​ക്കു​ക​യാ​ണ്. അ​വ​ർ ത​ന്നെ​യും ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ​യും സൈ​ന്യ​ത്തെ പോ​ലും നി​ന്ദ്യ​മാ​യ രീ​തി​യി​ൽ നേ​രി​ട്ടു​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

National

ബം​ഗാ​ളി​ൽ യ​ഥാ​ർ​ഥ പ​രി​വ​ർ​ത്ത​നം സം​ഭ​വി​ക്കാ​ൻ പോ​കു​ന്നു: അ​മി​ത് ഷാ

​കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ യ​ഥാ​ർ​ഥ പ​രി​വ​ർ​ത്ത​നം സം​ഭ​വി​ക്കാ​ൻ പോ​കു​ക​യാ​ണെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​ബി​ജെ​പി ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി സം​സ്ഥാ​ന​ത്ത് അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു.

ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പി​ന് പി​ന്നാ​ലെ പ​ശ്ചി​മ ബം​ഗാ​ളി​ൽ ര​ണ്ടാം ഘ​ട്ട​ത്തി​നാ​യു​ള്ള പ്ര​ചാ​ര​ണ​ത്തി​ന് ചൂ​ടേ​റു​ക​യാ​ണ്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, അ​മി​ത് ഷാ ​തു​ട​ങ്ങി‍​യ പ്ര​മു​ഖ നേ​താ​ക്ക​ൾ ര​ണ്ടാം ഘ​ട്ട​ത്തി​ന് മു​ന്നോ​ടി​യാ​യി പ്ര​ചാ​ര​ണ രം​ഗ​ത്ത് സ​ജീ​വ​മാ​ണ്.

ഇ​തി​നി​ടെ​യാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ലെ വോ​ട്ടെ​ടു​പ്പ് ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​യി​രു​ന്ന​താ​യി അ​മി​ത് ഷാ ​അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ആ​ദ്യ ഘ​ട്ട​ത്തി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ന്ന 152 സീ​റ്റു​ക​ളി​ൽ 110 എ​ണ്ണ​വും ബി​ജെ​പി നേ​ടു​മെ​ന്നാ​ണ് അ​മി​ത് ഷാ​യു​ടെ അ​വ​കാ​ശ​വാ​ദം.

ര​ണ്ടാം ഘ​ട്ട​ത്തി​ലും ഇ​തേ രീ​തി​യി​ലു​ള്ള മി​ക​ച്ച പ്ര​തി​ക​ര​ണം പാ​ർ​ട്ടി​ക്ക് ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബം​ഗാ​ളി​ൽ ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ലു​ട​ൻ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ന​ട​പ്പാ​ക്കു​മെ​ന്നും അ​മി​ത് ഷാ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

 

National

ദൂ​ര​ദ​ർ​ശ​നി​ലൂ​ടെ രാ​ഷ്ട്രീ​യ പ്ര​സം​ഗം; മോ​ദി​ക്കെ​തി​രെ സു​പ്രീം കോ​ട​തി​യി​ൽ ടി.​എ​ൻ. പ്ര​താ​പ​ൻ  

 

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​നി​ടെ ദൂ​ര​ദ​ർ​ശ​നി​ലൂ​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത​തി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച് ടി.​എ​ൻ.​പ്ര​താ​പ​ൻ.

പ്ര​ധാ​ന​മ​ന്ത്രി ഔ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്ത് ദൂ​ര​ദ​ർ​ശ​നി​ലൂ​ടെ രാ​ഷ്ട്രീ​യ പ്ര​സം​ഗം ന​ട​ത്തി​യെ​ന്നാ​ണ് ടി.​എ​ൻ. പ്ര​താ​പ​ന്‍റെ ആ​രോ​പ​ണം. ഇ​തി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.

മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ച പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​ൽ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 32 പ്ര​കാ​രം റി​ട്ട് ഹ​ർ​ജി ഫ​യ​ൽ ചെ​യ്ത​ത്.

ഏ​പ്രി​ൽ 18 ന് ​ആ​യി​രു​ന്നു ദൂ​ര​ദ​ർ​ശ​നി​ലൂ​ടെ ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത​ത്. പ്ര​സം​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളെ പേ​രെ​ടു​ത്ത് വി​മ​ർ​ശി​ച്ച​താ​യും ടി.​എ​ൻ. പ്ര​താ​പ​ന്‍ ആ​രോ​പി​ക്കു​ന്നു.

National

തൃ​ണ​മൂ​ൽ ഗു​ണ്ട​ക​ൾ കീ​ഴ​ട​ങ്ങ​ണം; മേ​യ് നാ​ലി​നു​ശേ​ഷം ആ​രെ​യും വെ​റു​തേ​വി​ടി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

കോ​ൽ​ക്ക​ത്ത: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നെ​യും മ​മ​ത ബാ​ന​ർ​ജി​യേ​യും ക​ട​ന്നാ​ക്ര​മി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. തൃ​ണ​മൂ​ലി​ന്‍റെ ഗു​ണ്ട​ക​ളും അ​ഴി​മ​തി​ക്കാ​രും 29ന​കം അ​ടു​ത്തു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ കീ​ഴ​ട​ങ്ങ​ണം.

മേ​യ് നാ​ലി​നു​ശേ​ഷം ആ​രെ​യും വെ​റു​തേ​വി​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. തൃ​ണ​മൂ​ൽ നേ​താ​ക്ക​ൾ ഇ​പ്പോ​ൾ ന​ട​ത്തു​ന്ന ഭീ​ഷ​ണി​ക​ളും ക​ര​ച്ചി​ലും വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ​ക്കു​റി​ച്ചു​ള്ള ഭ​യ​ത്തി​ന്‍റെ സൂ​ച​ന​യാ​ണ്. ബി​ഷ്ണു​പു​രി​ലെ മാ​ഫി​യാ സം​ഘ​ങ്ങ​ളെ ഇ​നി​യും വെ​ച്ചു​പൊ​റു​പ്പി​ക്കി​ല്ല.

പ​ശ്ചി​മ ബം​ഗാ​ളി​ൽ ബി​ജെ​പി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ സൗ​ജ​ന്യ റേ​ഷ​ൻ, വീ​ട് നി​ർ​മി​ക്കാ​നു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യം, ചി​കി​ത്സാ ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ന്നി​വ ഉ​റ​പ്പാ​ക്കും. വ​നി​താ സം​വ​ര​ണ ബി​ല്ലി​നെ പാ​ർ​ല​മെ​ന്‍റി​ൽ എ​തി​ർ​ത്ത​തി​ലൂ​ടെ ബം​ഗാ​ളി​ലെ സ്ത്രീ​ക​ളെ തൃ​ണ​മൂ​ൽ വ​ഞ്ചി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ർ​ക്കു​വേ​ണ്ടി നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന തൃ​ണ​മൂ​ൽ മ​ത​പ​ര​മാ​യ സം​വ​ര​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ആ​രോ​പി​ച്ചു.

Kerala

പ്ര​ധാ​ന​മ​ന്ത്രി പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചു; അ​നി​ൽ അ​ക്ക​ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി

തൃ​ശൂ​ർ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചെ​ന്ന് ആ​രോ​പി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് അ​നി​ൽ അ​ക്ക​ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി. വ​നി​താ സം​വ​ര​ണ ബി​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​നി​യാ​ഴ്‌​ച രാ​ത്രി പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തി​രു​ന്നു.

ഇ​ത് പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നാ​ണ് പ​രാ​തി. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ൽ​ക്കു​ന്ന സ​മ​യ​ത്ത് കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്ന് പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ത​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​സം​ഗം രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​നാ​യി ദു​രു​പ​യോ​ഗം ചെ​യ്തു.

ഇ​ത് പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​മാ​ണെ​ന്നും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും ആ​രോ​പി​ച്ചി​രു​ന്നു. വ​നി​താ സം​വ​ര​ണ ബി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ട​ത്തി​യ പ്ര​സം​ഗം മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

National

വ​നി​താ സം​വ​ര​ണ ഭേ​ദ​ഗ​തി ബി​ല്ല്; പ​വ​ൻ ക​ല്യാ​ണി​നെ വി​മ​ർ​ശി​ച്ച് പ്ര​കാ​ശ് രാ​ജ്

അ​മ​രാ​വ​തി: വ​നി​താ സം​വ​ര​ണ ഭേ​ദ​ഗ​തി ബി​ല്ലി​ൽ ആ​ന്ധ്രാ​പ്ര​ദേ​ശ് ഉ​പ​മു​ഖ്യ​മ​ന്ത്രി പ​വ​ൻ ക​ല്യാ​ണി​നെ വി​മ​ർ​ശി​ച്ച് ന​ട​ൻ പ്ര​കാ​ശ് രാ​ജ്. പ​വ​ൻ ക​ല്യാ​ൺ ബി​ല്ല് സം​ബ​ന്ധി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​നെ വി​മ​ർ​ശി​ച്ചാ​ണ് പ്ര​കാ​ശ് രാ​ജ് രം​ഗ​ത്തെ​ത്തി​യ​ത്.

മോ​ദി​യെ പ്രീ​ണി​പ്പി​ക്കാ​ന്‍ ജ​ന​ങ്ങ​ളോ​ട് ക​ള്ളം പ​റ​യ​രു​തെ​ന്ന് പ്ര​കാ​ശ് രാ​ജ് എ​ക്സി​ൽ കു​റി​ച്ചു. 2023ൽ ​ത​ന്നെ വ​നി​താ സം​വ​ര​ണ ബി​ൽ പാ​സാ​യി. അ​ത് എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ന​ട​പ്പാ​ക്കാം. ഇ​തേ കു​റി​ച്ച് സം​വാ​ദ​ത്തി​ന് ത​യാ​റാ​ണെ​ന്നും പ്ര​കാ​ശ് രാ​ജ് വ്യ​ക്ത​മാ​ക്കി.

ആ​ന്ധ്രാ​പ്ര​ദേ​ശ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ദ​ക്ഷി​ണേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളു​ടെ പ്രാ​തി​നി​ധ്യം കു​റ​യ്ക്കു​ന്ന ഡി​ലി​മി​റ്റേ​ഷ​ന്‍ ബി​ല്ലു​മാ​യി ഇ​തി​നെ ബ​ന്ധി​പ്പി​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മം. ആ​ന്ധ്രാ ജ​ന​ത​യു​ടെ അ​വ​കാ​ശ​ങ്ങ​ളും അ​ന്ത​സും പ​ണ​യ​പ്പെ​ടു​ത്ത​രു​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ശ​നി​യാ​ഴ്ച​യാ​ണ് വ​നി​താ സം​വ​ര​ണ ബി​ല്ലി​നെ അ​നു​കൂ​ലി​ച്ച് പ​വ​ൻ ക​ല്യാ​ൺ പോ​സ്റ്റ് പ​ങ്കു​വ​ച്ച​ത്. നി​യ​മ​സ​ഭ​ക​ളി​ൽ വ​നി​ത​ക​ളു​ടെ പ്രാ​തി​നി​ധ്യം ശ​ക്ത​മാ​ക്കാ​നു​ള്ള ച​രി​ത്ര​പ​ര​മാ​യ അ​വ​സ​ര​മാ​ണ് പ്ര​തി​പ​ക്ഷം മ​നഃ​പൂ​ർ​വം ത​ട​ഞ്ഞ​തെ​ന്നാ​യി​രു​ന്നു പ​വ​ൻ ക​ല്യാ​ൺ എ​ക്‌​സി​ൽ കു​റി​ച്ച​ത്.

National

പ്ര​ധാ​നമ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് രാ​ജ്യ​ത്തോ​ട് സം​സാ​രി​ക്കും

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് രാ​ത്രി 8.30ന് ​രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. വ​നി​താ ബി​ല്ല് പ​രാ​ജ​യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് മോ​ദി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. കേ​ന്ദ്ര മ​ന്ത്രി​സ​ഭാ യോ​ഗ​വും സു​ര​ക്ഷാ​കാ​ര്യ​ങ്ങ​ൾ​ക്കു​ള്ള മ​ന്ത്രി​സ​ഭാ യോ​ഗ​വും ഇ​ന്ന് ചേ​ർ​ന്നി​രു​ന്നു. ഈ ​ര​ണ്ട് യോ​ഗ​ങ്ങ​ളി​ലും ഈ ​വി​ഷ​യം ഉ​യ​ർ​ന്നു വ​ന്നി​രു​ന്നെ​ന്നാ​ണ് സൂ​ച​ന. പ്ര​തി​പ​ക്ഷം ഈ ​വി​ഷ​യ​ത്തി​ൽ വ​ലി​യ വി​ല ന​ൽ​കേ​ണ്ടി​വ​രു​മെ​ന്ന് മോ​ദി യോ​ഗ​ത്തി​ൽ പ​റ​ഞ്ഞ​താ​യാ​ണ് വി​വ​രം.

National

ഒ​​​രു സം​​​സ്ഥാ​​​ന​​​ത്തി​​​നും വി​​​വേ​​​ച​​​നം നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രി​​​ല്ല: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി

ന്യൂ​​​ഡ​​​ൽ​​​ഹി: വ​​​നി​​​താ സം​​​വ​​​ര​​​ണ നി​​​യ​​​മം ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തി​​​ന് ലോ​​​ക്സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ബി​​​ല്ലു​​​ക​​​ൾ​​​ക്ക് രാ​​​ഷ്‌​​​ട്രീ​​​യനി​​​റം ന​​​ൽ​​​ക​​​രു​​​തെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി.

ഇ​​​തി​​​നെ​​​തി​​​രേ മു​​​ൻ​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ എ​​​തി​​​ർ​​​പ്പ് ഉ​​​ന്ന​​​യി​​​ച്ച​​​വ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​വ​​​ർ ദീ​​​ർ​​​ഘ​​​കാ​​​ലം വി​​​ല ന​​​ൽ​​​കേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി.

വി​​​വി​​​ധ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ വൈ​​​കി​​​പ്പോ​​​യ വ​​​നി​​​താ ​​​സം​​​വ​​​ര​​​ണ നി​​​യ​​​മം ന​​​ട​​​പ്പി​​​ലാ​​​ക്കേ​​​ണ്ട​​​തു കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ അ​​​നി​​​വാ​​​ര്യ​​​ത​​​യാ​​​ണ്. അ​​​തി​​​നെ എ​​​തി​​​ർ​​​ക്കു​​​ന്ന​​​വ​​​രോ​​​ട് രാ​​​ജ്യ​​​ത്തെ സ്ത്രീ​​​ക​​​ൾ ക്ഷ​​​മി​​​ക്കി​​​ല്ലെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. വ​​​നി​​​താ​​​ സം​​​വ​​​ര​​​ണ നി​​​യ​​​മം ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ മൂ​​​ന്ന് ബി​​​ല്ലു​​​ക​​​ൾ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ന​​​ട​​​ന്ന ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി.

രാ​​​ജ്യ​​​ത്ത് ഒ​​​രു സം​​​സ്ഥാ​​​ന​​​ത്തിനും മ​​​ണ്ഡ​​​ല പു​​​ന​​​ർ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ വി​​​വേ​​​ച​​​നം നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രി​​​ല്ലെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഉ​​​റ​​​പ്പു​​​ന​​​ൽ​​​കി. മ​​​ണ്ഡ​​​ല പു​​​ന​​​ർ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ന്‍റെ ഫ​​​ല​​​മാ​​​യി ഒ​​​രു സം​​​സ്ഥാ​​​ന​​​ത്തെ​​​യും ലോ​​​ക്സ​​​ഭാ​​​ സീ​​​റ്റു​​​ക​​​ളു​​​ടെ അ​​​നു​​​പാ​​​തം കു​​​റ​​​യി​​​ല്ല. സീ​​​റ്റു​​​ക​​​ളു​​​ടെ വ​​​ർ​​​ധ​​​ന​​​യും നി​​​ല​​​വി​​​ലെ അ​​​നു​​​പാ​​​ത​​​ത്തി​​​ന് അ​​​നു​​​സ​​​രി​​​ച്ചാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ഈ ​​​ബി​​​ല്ലു​​​ക​​​ൾ പാ​​​സാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ പൂ​​​ർ​​​ണ ക്രെ​​​ഡി​​​റ്റ് പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​നു ന​​​ൽ​​​കാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞ മോ​​​ദി, ഏ​​​തെ​​​ങ്കി​​​ലും ഒ​​​രു പാ​​​ർ​​​ട്ടി​​​യു​​​ടെ വി​​​ജ​​​യ​​​മാ​​​യി ഇ​​​തി​​​നെ കാ​​​ണേ​​​ണ്ട​​​തി​​​ല്ലെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി. ദേ​​​ശീ​​​യ​​​താ​​​ത്പ​​​ര്യം മു​​​ൻ​​​നി​​​ർ​​​ത്തി​​​യു​​​ള്ള തീ​​​രു​​​മാ​​​ന​​​മാ​​​ണു സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. രാ​​​ജ്യ​​​ത്തെ ജ​​​ന​​​സം​​​ഖ്യ​​​യി​​​ൽ പ​​​കു​​​തി വ​​​രു​​​ന്ന സ്ത്രീ​​​ക​​​ൾ ഭ​​​ര​​​ണനി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​കു​​​ന്ന​​​ത് വി​​​ക​​​സ​​​ന​​​ത്തി​​​ന് ആ​​​ക്കം കൂ​​​ട്ടു​​​മെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Latest News

Corehub Up